ഡാലസില്‍ പൊലീസുകാര്‍ക്കെതിരെ വെടിവെപ്പ്; അഞ്ചു മരണം

ടെക്സസ്: ഡാലസില്‍ പ്രതിഷേധ മാര്‍ച്ചിനിടെ പൊലീസുകാര്‍ക്ക് നേരെ ഒളിപ്പോരാളികളുടെ വെടിവെപ്പ്. ആക്രമണത്തില്‍അഞ്ചു പൊലീസുകാര്‍ കൊല്ലപ്പെടുകയും ഏഴു പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ പ്രസിഡന്‍റ് ബരാക് ഒബാമ ഖേദം രേഖപ്പെടുത്തി. പൊലീസുകാര്‍ക്ക് നേരെയുണ്ടായ വെടിവെപ്പ് ഭീകരമായിരുന്നു. അതിനെ ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. വംശീയമായ വേര്‍തിരിവുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ടതാണെന്നും ഒബാമ പറഞ്ഞു.
 
 അമേരിക്കന്‍ മിനിസോട്ടയിലും ലൂസിയാനയിലും കറുത്ത വര്‍ഗക്കാരെ വെടിവെച്ച് കൊലപ്പെടുത്തിയതില്‍  പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിനിടെയാണ് വെടിവെപ്പുണ്ടായത്.  പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 8.45 ഓടെയായിരുന്നു സംഭവം നടന്നത്.

ഒളിപ്പോരാളികളായ നാലുപേരാണ് വെടിവെപ്പ് നടത്തിയതെന്ന് പൊലീസ് മേധാവി ഡേവിഡ് ബ്രൗണ്‍ പറഞ്ഞു. ഇവരില്‍ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. നാലമനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ളെന്നാണ് റിപ്പോര്‍ട്ട്. ഇയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.  ഡൗണ്‍ടൗണിന്‍്റെ പലയിടത്തായി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു.

ഡൗണ്‍ടൗണിലൂടെ മാര്‍ച്ച് നടത്തുന്നതിനിടെ പൊലീസുകാര്‍ക്കുനേരെ രണ്ടുപേര്‍ വെടിയുതിര്‍ക്കുന്നതും ജനക്കൂട്ടം ഓടിരക്ഷപ്പെടുന്നതും സുരക്ഷ ഉദ്യോഗസ്ഥര്‍ തിരിച്ച് വെടിവെക്കുന്നതിന്‍െറയും വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെടിവെപ്പിന് ശേഷം രക്ഷപ്പെട്ട അക്രമികള്‍ക്ക് വേണ്ടി ഡൗണ്‍ടൗണിലെ ഹോട്ടലുകള്‍, റസ്റ്ററന്‍്റുകള്‍, ബിസിനസ് മേഖലകള്‍, ജനവാസ മേഖലകള്‍ തുടങ്ങിയവയിലും പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.