വിൻഡോസ് തകരാർ: ബാങ്കുകളെയും ഓഹരി വിപണികളെയും ബാധിച്ചു

ന്യൂയോർക്: വിൻഡോസ് തകരാർ വിവിധ രാജ്യങ്ങളിലെ ബാങ്കുകളുടെയും ഓഹരി വിപണികളുടെയും പ്രവർത്തനത്തെ ബാധിച്ചു. ഇന്ത്യയിൽ ഉൾപ്പെടെ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ സേവനങ്ങളും മുടങ്ങി. ഓഹരി വാങ്ങുന്നതിനും വിൽക്കുന്നതിനും ഓർഡൽ നൽകാൻ കഴിഞ്ഞില്ലെന്ന് നിരവധി പേർ പരാതിപ്പെട്ടു.

വ്യോമയാന വിശകലന സ്ഥാപനമായ സിരിയത്തി​​ന്റെ കണക്കനുസരിച്ച് വെള്ളിയാഴ്ച ഷെഡ്യൂൾ ചെയ്ത 1,10,000ഓളം വിമാന സർവിസുകളിൽ 1390 വിമാനങ്ങളാണ് റദ്ദാക്കിയത്.

എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ, ആകാശ, സ്പൈസ്ജെറ്റ് തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ എയർലൈനുകളെല്ലാം തന്നെ മൈ​ക്രോസോഫ്റ്റിന്റെ തകരാർ തങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് അറിയിച്ചു. അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ എയർലൈൻസ്, യുനൈറ്റഡ് എയർലൈൻസ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളുടെ നിരവധി സർവിസുകൾ മുടങ്ങി. ടർക്കിഷ് എയർലൈൻസ് ഇസ്താംബുള്ളിൽനിന്നും തിരിച്ചുമുള്ള 84 വിമാന സർവിസുകൾ റദ്ദാക്കി.

അമേരിക്ക 512, ജർമനി 92, ഇന്ത്യ 56, ഇറ്റലി 45, കാനഡ 21 എന്നിങ്ങനെയാണ് റദ്ദാക്കിയ വിമാന സർവിസുകളുടെ എണ്ണം. പല വിമാനത്താവളങ്ങളിലും ഇലക്ടോണിക്സ് സംവിധാനം പരാജയപ്പെട്ടതിനാൽ ഇ-ഗേറ്റുകൾ പ്രവർത്തിച്ചില്ല. യാത്രക്കാരെ കൈകൊണ്ട് പരിശോധിച്ചാണ് കടത്തിവിട്ടത്.

പലയിടങ്ങളിലും ബോർഡിങ് പാസ് പേപ്പറിൽ എഴുതി നൽകി. യൂറോപ്പിലെ വിവിധ വിമാനത്താവളങ്ങളിലും പ്രശ്നം നേരിട്ടു. സ്വിറ്റ്സർലൻഡിലെ സൂറിച്ച്, വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റ്, ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് തുടങ്ങിയ വിമാനത്താവളങ്ങളിലും തടസ്സമുണ്ടായി. 

ജർമനിയിൽ ശസ്ത്രക്രിയകൾ മാറ്റി

ജർമനിയിൽ രണ്ട് ആശുപത്രികൾ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റിവെച്ചു. ബ്രിട്ടനിൽ നാഷണൽ ഹെൽത്ത് സർവിസസിന്റെ പല സേവനങ്ങളും തടസ്സപ്പെട്ടു. രോഗികൾക്ക് ഡോക്ടർമാരുടെ അപ്പോയ്ന്റ്മെന്റ് എടുക്കാനും സാധിച്ചില്ല.

ചാനലുകൾ മുടങ്ങി

ബ്രിട്ടൻ ഉൾപ്പെ​ടെ വിവിധ രാജ്യങ്ങളിൽ സ്കൈസ് ന്യൂസ്, സി.ബി.ബി.സി, എം.ടി.വി, വി.എച്ച്1, പോപ് ടി.വി, ഇ.എസ്.പി.എൻ, എ.ബി.സി ന്യൂസ് ആസ്ട്രേലിയ തുടങ്ങിയ ചാനലുകളുടെ പ്രവർത്തനം ഏറെനേരം തടസ്സപ്പെട്ടു. 

Tags:    
News Summary - Windows crash: Banks, stock markets hit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.