​െചെനക്ക് താക്കീത് നല്‍കി ആസ്ട്രേലിയന്‍ പ്രധാനമന്ത്രി

മെല്‍ബണ്‍: ദക്ഷിണ ചൈനാ കടലിനുമേല്‍ ചൈനയുടെ അവകാശവാദം തള്ളിയ അന്താരാഷ്ട്ര ട്രൈബ്യൂണല്‍ വിധി  അനുസരിക്കില്ളെന്ന നിലപാടിനെതിരെ കടുത്ത വിമര്‍ശവുമായി ആസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ രംഗത്തുവന്നു. വിധിയെ ബലാല്‍ക്കാരമായി തടയുന്ന തരത്തില്‍ ചൈന നടത്തുന്ന നീക്കങ്ങളെ ആസ്ട്രേലിയ അപലപിച്ചു. മേഖലയില്‍ പതിറ്റാണ്ടുകളായി തുടരുന്ന സഹകരണവും സമാധാനവും അതിന്‍െറ ഗുണഫലങ്ങളും നിലനിര്‍ത്തേണ്ടതിന്‍െറ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി  മാല്‍കം തര്‍ക്കപ്രദേശത്ത് ഏകപക്ഷീയമായി ഒരു മാറ്റവും വരുത്തരുതെന്ന് അഭ്യര്‍ഥിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം സൂചിപ്പിച്ചു.  
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.