ഫ്രാന്‍സില്‍ മസ്ജിദുകള്‍ക്ക് വിദേശഫണ്ട് നിരോധിച്ചു

പാരിസ്: ഫ്രാന്‍സിലെ മസ്ജിദുകളുടെ നിര്‍മാണത്തിന് ലഭിക്കുന്ന വിദേശഫണ്ടുകള്‍ താല്‍ക്കാലികമായി നിരോധിക്കുകയാണെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാന്വല്‍ വാള്‍സ്. വൈദികന്‍െറ കൊലപാതകത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്ത സഹചര്യത്തിലാണിത്.
പള്ളിയില്‍ അതിക്രമിച്ചുകടന്ന് വൈദികനെ കൊലപ്പെടുത്തിയ സംഭവം സുരക്ഷാവീഴ്ചയാണെന്ന് അദ്ദേഹം സമ്മതിച്ചു. ജയില്‍ മോചിതനായ പ്രതി ധരിച്ചിരുന്ന ഇലക്ട്രോണിക് ടാഗ് ആഴ്ചകളായി പ്രവര്‍ത്തിച്ചിരുന്നില്ളെന്നത് പൊലീസ് നിസ്സാരവത്കരിക്കുകയായിരുന്നു. വൈദികന്‍െറ വധം മതേതര ഫ്രാന്‍സിനെ സാമുദായിക കലാപത്തിലേക്ക് നയിക്കുമോയെന്ന് ആശങ്കയുയര്‍ന്നിരുന്നു.
ഇമാമുകള്‍ ഫ്രാന്‍സില്‍നിന്നുതന്നെ പരിശീലനം നേടിയിട്ടുള്ളവരാകണമെന്നും വാള്‍സ് ആവശ്യപ്പെട്ടു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.