ലണ്ടന്‍: ബ്രെക്സിറ്റിനുശേഷമുള്ള ബ്രിട്ടന്‍െറ പണത്തോടും മറ്റു ഭൗതികതാല്‍പര്യങ്ങളോടുമുള്ള സമീപനങ്ങളെ ചോദ്യം ചെയ്തില്ളെങ്കില്‍ അത് മാനവരാശിയുടെതന്നെ അന്ത്യത്തിന് വഴിവെക്കുമെന്ന് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്. ‘ദ ഗാര്‍ഡിയനി’ലെഴുതിയ ലേഖനത്തില്‍, ബ്രിട്ടനിലെ ഹിതപരിശോധന തന്നെപ്പോലെ ഗവേഷണത്തിലേര്‍പ്പെട്ടവര്‍ക്ക് നല്‍കുന്ന ഫണ്ടിനെയും ഗ്രാന്‍റിനെയും എത്തരത്തില്‍ ബാധിച്ചുവെന്ന് വിവരിക്കവെയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. പണം ഒരു സുപ്രധാന കാര്യംതന്നെയാണ്. കാരണം, അത് വ്യക്തികളെ സ്വാതന്ത്ര്യത്തിലേക്ക് മോചിപ്പിക്കുന്നു.
എന്നാല്‍, വികലാംഗരായ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന സഹായം ബ്രിട്ടന്‍ ഭാവിയില്‍ ഇല്ലാതാക്കും. തനിക്ക് കിട്ടിയ സാമ്പത്തികസഹായം തൊഴിലില്‍ മാത്രം തുണക്കുന്നതായിരുന്നില്ല. അത് തന്‍െറ വിജ്ഞാനാന്വേഷണത്തെ എന്നും സജീവമായി നിലനിര്‍ത്തിപ്പോന്നിരുന്നു. പണം എന്നതിന്‍െറ കേവല മൂല്യത്തെക്കുറിച്ചു മാത്രം ചിലര്‍ ചോദിക്കുന്നു. നമ്മുടെ വിജ്ഞാനവും അനുഭവവും അതിനേക്കാള്‍ അപ്പുറമാണ്. പണത്തെക്കുറിച്ചുള്ള സങ്കല്‍പം മാറ്റാന്‍ ബ്രിട്ടന്‍ തയാറാകാത്തിടത്തോളം മനുഷ്യകുലം വന്‍ വിപത്തിന്‍െറ മധ്യത്തിലാണെന്നും അദ്ദേഹം തന്‍െറ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.