തുര്‍ക്കിയില്‍ 35 കുര്‍ദ് വിമതര്‍ കൊല്ലപ്പെട്ടു

അങ്കാറ: തെക്കു കിഴക്കന്‍ മേഖലയിലെ ഹക്കാരി പ്രവിശ്യയില്‍ സൈനിക ആസ്ഥാനത്തിനു സമീപമുണ്ടായ ഏറ്റുമുട്ടലില്‍ 35 കുര്‍ദ് വിമതര്‍ കൊല്ലപ്പെട്ടു. ഇറാഖി അതിര്‍ത്തിയിലാണ് ഈ മേഖല. മൂന്നു വ്യത്യസ്ത സംഘങ്ങളായി സൈനിക ആസ്ഥാനം ആക്രമിക്കാനുള്ള കുര്‍ദ് വിമതരുടെ ശ്രമം പരാജയപ്പെടുത്തിയതായി തുര്‍ക്കി സൈന്യം അറിയിച്ചു. നീക്കം ശ്രദ്ധയില്‍പെട്ട തുര്‍ക്കി സൈന്യം തിരിച്ചടിക്കുകയായിരുന്നു. 25 സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ കുര്‍ദ് വിമതരുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍നിന്ന് പിന്മാറ്റം പ്രഖ്യാപിച്ച സൈന്യം ഈ മേഖലയില്‍ ആക്രമണം ശക്തമാക്കിയിരുന്നു. തീവ്രവാദ സംഘമെന്ന് ആരോപിക്കപ്പെടുന്ന കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 40,000ത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. 1984 മുതലാണ് കുര്‍ദ് വിമതര്‍ സായുധ കലാപം തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.