????? ??????? ???????????? ????????????? ??.?????? ??????

ബ്രസല്‍സില്‍ സ്ഫോടനം നടത്തിയെന്ന് കരുതുന്ന സഹോദരങ്ങളെ തിരിച്ചറിഞ്ഞു

ബ്രസല്‍സ്: ബ്രസൽസിൽ ചാവേർ സ്ഫോടനം നടത്തിയവരെന്നു സംശയിക്കുന്ന രണ്ടു പേരെ ബെല്‍ജിയം പൊലീസ് തിരിച്ചറിഞ്ഞതായി ബെല്‍ജിയം പബ്ളിക് ബ്രോഡ്കാസ്റ്റര്‍ ആര്‍.ടി.ബി.എഫ് പറുത്തുവിട്ടു. ഖാലിദ് , ബ്രഹിം എല്‍ ബക്റോയി എന്നീ പേരുള്ള  ബ്രസല്‍സ് നിവാസികള്‍ സഹോദരങ്ങള്‍ ആണെന്നും ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും എന്നാല്‍, തീവ്രവാദ ബന്ധമുള്ളതായി ഇതുവരെ തെളിഞ്ഞിട്ടില്ളെന്നും പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ദരിച്ച് ആര്‍.ടി.ബി.എഫ് അറിയിച്ചു. ഇരുവരും നേരത്തെ വിമാനത്താവളത്തിലെ സുരക്ഷാ കാമറകളില്‍ കുടുങ്ങിയിരുന്നു.

ബെല്‍ജിയം തലസ്ഥാനത്ത്  വാടകക്ക് വീട് എടുത്ത് വ്യാജ വിലാസത്തില്‍ താമസിച്ചു വരികയായിരുന്നു ഖാലിദ്. കഴിഞ്ഞ ആഴ്ച ഇവിടെ നടത്തിയ റെയ്ഡില്‍ ഐ.എസിന്‍റെ പതാക, റൈഫിള്‍,ഡിറ്റണേറ്റേര്‍സ്, പാരിസ് ആക്രമണക്കേസിലെ പ്രതിയെന്ന് സംശയിക്കുന്ന സലാഹ് അബ്ദുസ്സലാം എന്നയാളുടെ വിരലടയാളം എന്നിവ കണ്ടത്തെിയതായി പൊലീസ് പറഞ്ഞിരുന്നു.  

ഇരട്ട സ്ഫോടനം നടന്ന സാവെന്‍റം വിമാനത്താവളത്തിലെ സി.സിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ചിത്രങ്ങളാണ് ബെൽജിയം പൊലീസ് പുറത്തുവിട്ടത്.  ചാവേറാക്രമണം നടത്തിയ മൂന്നുപേര്‍ ¤്രടാളികള്‍ തള്ളിക്കൊണ്ടു പോകുന്നതാണ് ചിത്രത്തിലുള്ളത്.

ചാവേറാക്രമണത്തിന് എത്തിയ മൂന്നാമന്‍റെ ചിത്രം
 

ഇതിൽ രണ്ടു പേർ ചാവേറായി പൊട്ടിത്തെറിച്ചെന്നാണ് ബെൽജിയം പൊലീസ് കരുതുന്നത്. മൂന്നാമനാണ് ചിത്രത്തിൽ കാണുന്ന ഇളം നിറത്തിലുള്ള ജാക്കറ്റും തൊപ്പിയും ധരിച്ച ആൾ. ഇയാൾക്കായി പരിശോധന ഊർജിതമാക്കിയതായി ഫെഡറിക് പ്രോസിക്യൂട്ടർ വാൻ ലീവ് അറിയിച്ചു.
 
രണ്ട് സ്ഫോടനങ്ങളാണ് സാവെന്‍റം വിമാനത്താവളത്തിൽ നടന്നത്. എന്നാൽ, ടെർമിനലിൽ നടത്തിയ വിശദമായ പരിശോധനയിൽ പൊട്ടാത്ത ഒരു ബെൽറ്റ് ബോംബ് പൊലീസ് കണ്ടെടുത്തു.

സ്ഫോടനം നടത്തിയെന്ന് കരുതുന്ന രണ്ടു പേർ
 

ചൊവ്വാഴ്ച രാവിലെയാണ് ബ്രസല്‍സിലെ സാവെന്‍റം വിമാനത്താവള കെട്ടിടത്തില്‍ രണ്ടിടത്തും മില്‍ബീക് മെട്രോസ്റ്റേഷനിലും ചാവേറാക്രമണം നടന്നത്. സ്ഫോടന പരമ്പരയില്‍ 36 പേര്‍ മരിക്കുകയും 200 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ജെറ്റ് എയര്‍വേസിലെ ഒരു വനിത ഉള്‍പ്പെടെ ഇന്ത്യക്കാരായ രണ്ടു ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ.എസ് ഏറ്റെത്തിരുന്നു. ഐ.എസുമായി ബന്ധമുള്ള വെബ്‌സൈറ്റുകളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം പുറത്തുവിട്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.