കാൽനൂറ്റാണ്ടിലേറെ നീണ്ട അനുഭവക്കരുത്തിലാണ് മേമുണ്ട എച്ച്.എസ്.എസ് പൂരക്കളിയിലിത്തവണയും വിജയക്കൊടി പാറിച്ചത്. തുടർച്ചയായി 26ാം വർഷമാണ് സ്കൂൾ എ.എസ്.എസ് വിഭാഗം പൂരക്കളിയിൽ എ ഗ്രേഡ് നേടിയത്. ഹൈസ്കൂൾ വിഭാഗം 26 വർഷവും ഹയർസെക്കൻഡറി വിഭാഗം 20 വർഷവും സംസ്ഥാനതലത്തിലെത്തി.
പൂരക്കളിയുടെ ആസ്ഥാനമായ കാസർകോട്ടെ മാണിയാട്ട് ടി.നാരായണൻ ആശാനാണിവരുടെ ഗുരു. ഇദ്ദേഹം തന്നെയാണ് കാൽനൂറ്റാണ്ടുകാലം സ്കൂളിലെ ടീമിനെ പരിശീലപ്പിച്ചതെന്ന പ്രത്യേകതയുമുണ്ട്. കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ പ്രചാരത്തിലുള്ള അനുഷ്ഠാന കലാരൂപമായ പൂരക്കളി കലോത്സവ ഇനമായതോടെയാണ് കൂടുതൽ ജനകീയമായത്. കളരിമുറയും ആചരാനുഷ്ഠാനങ്ങളും ഒത്തുചേരുന്ന കലയിൽ രാമായണത്തിലെയും ഭാരതത്തിലെയും കഥകളാണ് പാട്ടുരൂപത്തില്‍ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.