നാരകം പൂരം വേദിയിൽ ചെണ്ടമേളം പൂരംപോലെ കൊട്ടിക്കയറുമ്പോൾ താളത്തിൽ തലയാട്ടിയ ആസ്വാദകരുടെ പോലും ശ്രദ്ധകവർന്നത് 60കാരിയായിരുന്നു. ആലപ്പുഴയിൽനിന്ന് 40 വർഷം മുമ്പെത്തി കോഴിക്കോട്ടുകാരിയായി മാറിയ ഐഷാ ബീവി. സെന്റ് ജോസഫ്സ് സ്കൂളിലെ മരത്തണലിലിരുന്ന് രണ്ടു കമ്പെടുത്ത് മേളം ആസ്വദിക്കുന്ന ഐഷാ ബീവിക്ക് ചെണ്ടമേളത്തോടുള്ള ഇഷ്ടത്തെക്കുറിച്ച് പറയാൻ നാവ് നൂറ്.
ചെറുപ്പകാലത്ത് സ്വദേശമായ ആലപ്പുഴയിലെ മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവങ്ങളിലെ ആേഘാഷങ്ങൾ കണ്ട് ചെണ്ടയോടു തോന്നിയ ഇഷ്ടമാണ് അവരെ കലോത്സവത്തിലെ ചെണ്ടമേളത്തിനെത്തിച്ചത്.
കലോത്സവ വേദികളിൽ നിരവധി ഇനങ്ങൾ തകർക്കുമ്പോഴും പേരക്കുട്ടിയുമായി ചെണ്ടമേളം നടക്കുന്ന വേദി തിരഞ്ഞെത്തുകയായിരുന്നു ഐഷാബീവി. ഏതാനും ദിവസം മുമ്പ് ആലപ്പുഴയിൽ ചിറപ്പുത്സവം കാണാനും പോയിരുന്നു. ഉത്സവം കഴിഞ്ഞെത്തിയശേഷം മരുമകൾക്കും പേരക്കുട്ടിക്കുമൊപ്പം നേരെ പോന്നത് കോഴിക്കോട്ടെ കലോത്സവത്തിനാണ്.
കോഴിക്കോട് മുൻ എം.പി പി.വി. അബ്ദുല്ലക്കോയയുടെ മകൻ ഖാലിദാണ് ഐഷാ ബീവിയുടെ ഭർത്താവ്. രണ്ട് ആൺമക്കളുള്ള ഐഷാ ബീവി ഭർത്താവിന്റെ മരണശേഷം ഇളയമകന്റെ കൂടെയാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.