മിമിക്രി ഫലം പ്രഖ്യാപിക്കുംവരെ മനസ്സിലുണ്ടായിരുന്ന ടെൻഷനെ ഐസ്ക്രീം കഴിച്ച് തണുപ്പിച്ചാണ് ബറോസും കുട്ടികളും മിമിക്രിയിലെ എ ഗ്രേഡ് വിജയത്തെ ആസ്വാദ്യമാക്കിയത്.
ചെറുപ്പംമുതലേ പിതാവിന്റെ മിമിക്രി കാണാൻ വേദികൾ കയറിയിറങ്ങിയ ആത്മവിശ്വാസമാണ് കൊണ്ടോട്ടി സ്വദേശിയും എച്ച്.എം.എസ് എച്ച്.എസ്.എസ് തുറക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയുമായ diya mehreen barosനുള്ളത്.
മിമിക്രിയുടെ ഫലം വന്നപ്പോൾ ആത്മവിശ്വാസം ശരിവെച്ചു. മുമ്പ് സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിൽ മൂന്നാം സ്ഥാനം നേടിയ ധൈര്യവും പിതാവ് ബറോസിന്റെ പരിശീലനവുമാണ് സംസ്ഥാന വേദിയിലേക്ക് ദിയയെ ഒരുക്കിയെടുത്തത്.
മിമിക്രിയും കവിതയുമെല്ലാം ജീവിതത്തോടൊപ്പം കൊണ്ടുനടക്കുന്നവരാണ് മലപ്പുറം കൊണ്ടോട്ടിയിലെ ഈ ബറോസ് കുടുംബം. ബറോസ് കാലിക്കറ്റ് സർവകലാശാല, എം.ജി സർവകലാശാല ഇന്റർസോൺ മത്സരങ്ങളിലെ മികച്ച മിമിക്രി കലാകാരനായിരുന്നു.
കവിതരചനയിലും ദിയ സംസ്ഥാന യോഗ്യത നേടിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് മത്സരം. സഹോദരി ഇഷ ബറോസ് സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയിരുന്നു. റംല ബറോസാണ് മാതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.