സെന്‍റ്​ ജോസഫ്​സ്​ ബോയ്​സ്​ സ്കൂളിൽ നടന്ന പെൺകുട്ടികളുടെ ഹൈസ്കൂൾ വിഭാഗം പഞ്ചവാദ്യം അവതരിപ്പിക്കുന്ന കണ്ണൂർ സെന്‍റ്​ തേരേസാസ്​ ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ

പഞ്ചവാദ്യത്തിൽ പെൺപോരിമയുടെ കൊട്ടിക്കലാശം

തൃശൂർ: ആൺകോയ്മയിൽ ആറാടിയ പഞ്ചവാദ്യ വേദിയിൽ വീറോടെ പോരാടിയ പെൺപടക്ക് എ ഗ്രേഡ്. സെന്‍റ് ജോസഫ്സ് ബോയ്സ് സ്കൂളിൽ നടന്ന പഞ്ചവാദ്യം ഹൈസ്കൂൾ വിഭാഗത്തിലാണ് കണ്ണൂർ സെന്‍റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ നേട്ടം സ്വന്തമാക്കിയത്.

മൂന്നാംകാലത്തിൽ തുടങ്ങി നാലും അഞ്ചും കാലം പിന്നിട്ട് ത്രിപുടയിൽ കൊട്ടിക്കലാശിച്ച മേളത്തിന്‍റെ അമരത്ത് എട്ടാം ക്ലാസുകാരായിരുന്നു. മദ്ദളത്തിൽ ദേവന വിനോദും ഇടയ്ക്കയിൽ കാർത്തിക, കൊമ്പിൽ ദിയ സലിൽ, ഇലത്താളത്തിൽ നിഹാര, തിമിലയിൽ നീലാംബരി, നിരുപമ എന്നിവരും അമരക്കാരായി.

ഇവർ ആദ്യമായാണ് മേളത്തിൽ പങ്കെടുക്കുന്നത്. മാത്രമല്ല, ആറു മാസംകൊണ്ട് പഠിച്ചെടുക്കുകയും ചെയ്തു. കൊമ്പിൽ വിശാൽ, തിമിലയിൽ പ്രമോദ്, മദ്ദളത്തിൽ ഉണ്ണിമാഷ് എന്നിവർ ആശാന്മാരായി.

Tags:    
News Summary - girl panchavadhyam in school kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.