ഫാറൂക്ക് ഹൈസ്കൂളിലെ കുട്ടികൾക്ക് കലോത്സവത്തിനെത്താൻ പാട്ടും കഥയുമെല്ലാം പ്രിയ ഉമ്മുക്കുൽസു ടീച്ചറുടെ വകയാണ്. സ്വന്തം വരികൾക്ക് മികച്ച പ്രകടനം കാഴ്ചവെച്ച് കുട്ടികൾ പൊളിച്ചടുക്കുമ്പോൾ ടീച്ചർക്കും സന്തോഷം. ടീച്ചർ എഴുതിയ സൗഹൃദത്തിന്റെ ആവശ്യകതയുടെ കഥ പറഞ്ഞ് ഇത്തവണ ഫാത്തിമ ഹന്ന എച്ച്.എസ് വിഭാഗം കഥാപ്രസംഗത്തിൽ എ ഗ്രേഡ് നേടി.
നിസ്സാര പ്രശ്നങ്ങൾ പൊലിപ്പിച്ച് നാടിനെ കുട്ടിച്ചോറാക്കുന്നതിനും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരിൽ കൊലപാതകങ്ങൾവരെ നടത്തുന്നതിനും എതിരെയാണ് കഥ. ഗ്രൂപ് സോങ്ങിനും കഥാപ്രസംഗത്തിനും ടീച്ചർ എഴുതിയ പാട്ടും കഥയും നാലുതവണയാണ് സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. 26 വർഷമായി ഫാറൂഖ് സ്കൂളിലെ മലയാളം അധ്യാപികയാണ്.
ഇത്തവണ കലോത്സവത്തിനായി ‘മാധ്യമം’ ഒരുക്കിയ തീം സോങ് രചിച്ചതും ടീച്ചറാണ്. അൽഫോൺസ് ജോസഫ് സംഗീതവും ആലാപനവും നിർവഹിച്ച തീം സോങ് കോഴിക്കോടിന്റെ ചരിത്രവും സംസ്കാരവും അടയാളപ്പെടുത്തുന്നതായിരുന്നു. സംസ്ഥാന കലോത്സവത്തിനായി തീം സോങ് ഒരുക്കുമ്പോൾ ടെൻഷൻ ഉണ്ടായിരുന്നെന്നും ആളുകൾ പാട്ട് ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്നും ടീച്ചർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.