കൺകോണിന് തൊട്ടുതാഴെയുള്ള മുറിവിൽ പഞ്ഞി വെച്ച്, ആ നീറ്റലുമായാണ് ഋതുനന്ദ കഥകളിയാടിയത്. മത്സരം കഴിഞ്ഞയുടൻ ഡോക്ടർക്കരികിൽ ഓടിയെത്തുകയും ചെയ്തു. മുറിവ് ഡ്രസ് ചെയ്താലേ വ്യാഴാഴ്ച നടക്കുന്ന കഥകളി സിംഗ്ൾ ഇനത്തിൽ മത്സരിക്കാനാവൂ.
തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ഋതുനന്ദക്ക് നാലു ദിവസം മുമ്പാണ് കണ്ണിൽ വേദന തുടങ്ങിയത്. കണ്ണുനീർ ഗ്രന്ഥി ബ്ലോക്കായതാണെന്നാണ് ഡോക്ടർ പറഞ്ഞത്. ശസ്ത്രക്രിയയിലൂടെയേ രോഗം ഭേദമാക്കാനാവൂ. കലോത്സവത്തിൽ പങ്കെടുക്കേണ്ടതിനാൽ അതുകഴിഞ്ഞു മതി ശസ്ത്രക്രിയയെന്ന് തീരുമാനിക്കുകയായിരുന്നു.
ആദ്യമായി കഥകളിയിൽ മത്സരിക്കുന്ന ആനന്ദത്തിലായിരുന്നു ഋതുനന്ദ. ഈ അവസരം കളയാൻ ഋതുനന്ദ തയാറായിരുന്നില്ല. ഒടുവിൽ തൽക്കാലത്തേക്ക് മുറിവിലെ പഴുപ്പ് നീക്കി പഞ്ഞി വെച്ച് ഡോക്ടർ വിട്ടയച്ചു. കൊയിലാണ്ടിക്കടുത്ത് ചേലിയ കഥകളി വിദ്യാലയത്തിൽ കലാമണ്ഡലം പ്രേംകുമാറിന് കീഴിലാണ് പരിശീലനം.
ആകാൻഷാ, അനുശ്രുതി എന്നിവരാണ് ഋതുനന്ദക്കൊപ്പം ടീമിലുണ്ടായിരുന്നത്. കൊയിലാണ്ടി ‘ബിജലി’യിൽ ബിനീഷിന്റെയും ശ്രിജിലയുടെയും മകളാണ്. മിത്രവിന്ദയാണു സഹോദരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.