ഗീവറുഗീസ് പുണ്യാളന്‍റെ വേഷവും തൂവൽ തൊപ്പിയും വാളും ധരിച്ച് കലോത്സവ വേദിയിൽ ശ്രിയ നന്ദ നിൽക്കുന്നത് കണ്ടാൽ ആരും ചോദിക്കും ‘മൂന്നാം ക്ലാസുകാരിക്ക് ഈ വേദിയിൽ എന്താ കാര്യം’ എന്ന്. ചവിട്ടുനാടകത്തിന് ജില്ലയിൽ ഒന്നാംസ്ഥാനം ലഭിച്ച വയനാട് എം.ജി.എം എച്ച്.എസ്.എസിൽ പഠിക്കുന്ന ചേച്ചി ദേവനന്ദയോടൊപ്പം വന്നതാണ് ശ്രിയ.
ചേച്ചി നാടകം കളിക്കുന്നതു കണ്ട് ‘വിശുദ്ധ ഗീവറുഗീസ്’ ശ്രിയക്കും മനഃപാഠമാണ്. അധ്യാപികയായ അമ്മ നിമിഷയോടൊപ്പം നേരത്തേ കലോത്സവവേദികളിൽ വന്നിട്ടുള്ള ശ്രിയക്ക് ഇവിടെ കാണുന്നതെല്ലാം ഹരമാണ്. ചേച്ചിയെ പഠിപ്പിക്കുന്ന റോയ് ആശാനോട് നേരത്തേ പറഞ്ഞ് തയ്പിച്ചതാണ് വേഷം.
രാവിലെ മുതൽ അതും ധരിച്ചാണ് കലോത്സവവേദിയിൽ കറങ്ങുന്നത്. ആവശ്യപ്പെട്ടാൽ വിശുദ്ധ ഗീവറുഗീസിലെ ചുവടുകളും വെക്കും. ചവിട്ടുനാടക മത്സരം കഴിഞ്ഞയുടൻ ചേച്ചി തലചുറ്റി വീണപ്പോൾ ശ്രിയക്കും അങ്കലാപ്പായി. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥനായ അച്ഛൻ പ്രശാന്തും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.