സംസ്ഥാന സ്കൂൾ കലോത്സവം കേരളത്തിന് സംഭാവന നൽകിയത് നൂറ് കണക്കിന് പ്രതിഭകളെയാണ്. ഗാന ഗന്ധർവൻ കെ.ജെ. യേശുദാസ് മുതൽ യുവ ഗായകർ വരെ കലോത്സവങ്ങളിലൂടെ ഉയർന്നുവന്നവരാണ്. മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയും ഗായികമാരായ സുജാത മോഹനും മിൻമിനിയും ഒക്കെ കലോത്സവത്തിന്റെ സമ്മാനങ്ങളാണ്.
ലളിത ഗാനത്തിനാണ് ഗായിക ചിത്രക്ക് കലോത്സവത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്. അന്നത്തെ കലോത്സവത്തിന്റെ സമാപന സമ്മേളന വേദിയിലേക്ക് സംഘാടകർ ചിത്രയെ ക്ഷണിച്ചു. സമ്മാനം കിട്ടിയ ലളിത ഗാനം ഒന്നുകൂടെ ആലപിക്കണം എന്ന് ആവശ്യപ്പെട്ടു.
ഒട്ടും വൈകിയില്ല ‘ഒരു പാട്ട് പാടാൻ വന്നവൾ ഞാൻ സഖീ, ഒരായിരം പാട്ട് പാടിയാലോ...’ എന്ന ഗാനം ആലപിച്ചു. സദസ് നിർത്താതെ കയ്യടിച്ചു. ഈ സംഭവം അന്നത്തെ പത്രങ്ങളിലും വലിയ വാർത്തയായിരുന്നു. കലോത്സവ ആർക്കൈവുകളിൽ ഈ വാർത്തയും ചിത്ര പാടുന്ന ചിത്രവും ഇന്നും കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.