മറ്റത്തൂർ എസ്.കെ.എച്ച്.എസ്.എസിലെ വിദ്യാർഥികൾ

പാട്ടുകൊണ്ട് മനം കവർന്ന് തൃശൂരിന്‍റെ സംഘനൃത്തം

കോഴിക്കോട്: സംഘനൃത്തത്തിന് കേട്ട് പരിചയിച്ച പാട്ടുകളിൽ നിന്ന് വേറിട്ട ആശയവുമായി അരങ്ങിലെത്തി മുഴുവൻ സദസിന്റെയും മനം കവർന്ന് തൃശൂരിലെ കുട്ടികൾ. ഒന്നാം വേദിയായ അതിരാണിപ്പാടത്ത് നടന്ന എച്ച്.എസ്.എസ് വിഭാഗം സംഘനൃത്തത്തിലാണ് മറ്റത്തൂർ എസ്.കെ.എച്ച്.എസ്.എസിലെ വിദ്യാർഥികൾ സംഘനൃത്തത്തിന്റെ പാട്ടുകൊണ്ട് ആസ്വാദക ഹൃദയത്തിൽ ഇടം പിടിച്ചത്.

സംസ്ഥാന​ത്തെ എല്ലാ ജില്ലകളിലെയും ഏറ്റവും പ്രധാന പ്രത്യേകതകൾ എടുത്തു പറഞ്ഞ് എല്ലാവരും ഒന്നാണെന്ന ആശയവുമായാണ് കുട്ടികൾ വേദിയിലെത്തിയത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളെല്ലാം പാട്ടിൽ പരാമർശിച്ചു. ഓരോ ജില്ലകളെ കുറിച്ച് പറയുമ്പോഴും സദസിൽ നിറഞ്ഞ കൈയടിയായിരുന്നു ഉയർന്നത്. നൃത്തം പൂർത്തിയായപ്പോൾ നിറഞ്ഞ സദസ് ഒന്നിച്ചെഴുന്നേറ്റാണ് കൈയടിച്ചത്.

മറ്റത്തൂർ സ്കൂളിലെ വിദ്യാർഥികളെ നൃത്തം പഠിപ്പിച്ച അധ്യാപകൻ അരുൺ നമ്പലത്തും പാട്ടെഴുതിയ ജ്യോതിഷും

ക​ലോത്സവങ്ങളിൽ സർക്കാർ പോലും മത്സരം ഒഴിവാക്കിയിട്ടുണ്ടെന്നും അതിനാൽ സംഘനൃത്തത്തിന്റെ പാട്ടിലും മത്സരം വേണ്ട സൗഹാർദമാകാമെന്നും കരുതിയാണ് ഇത്തരമൊരു ആശയം തെരഞ്ഞെടുത്തതെന്ന് പാട്ടെഴുതിയ ജ്യോതിഷ് പറഞ്ഞു.

കലാഭവൻ സുരേഷാണ് ഈണമിട്ടത്. ജില്ലയിൽ നിന്ന് അപ്പീൽ വഴിയാണ് സംസ്ഥാനത്തെത്തിയതെന്ന് നൃത്താധ്യാപകനായ അരുൺ നമ്പലത്ത് വ്യക്തമാക്കി. 

Tags:    
News Summary - Thrissur's group dance captivates with song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.