കോഴിക്കോട്: എല്ലാം റെഡിയാണ്.. ! വേദികളും വഴികളും സ്വീകരിക്കാനുള്ള ഒരുക്കങ്ങളും എല്ലാം പൂർത്തിയായി... പ്രീയപ്പെട്ട കൗമാര കലാകാരന്മാരെ ഇനി നിങ്ങളിങ്ങ് വന്നാൽ മതി.. സ്നേഹം വിളമ്പി, സൗഹൃദത്തിന്റെ വാതായനങ്ങൾ തുറന്ന് കോഴിക്കോട് നിങ്ങളെ ഏറ്റുവാങ്ങാൻ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു... നിങ്ങൾ വന്നിറങ്ങേണ്ട താമസം, സ്വീകരിക്കാൻ അലങ്കരിച്ച കലോത്സവ വണ്ടികളും നിരക്കു കുറച്ച് ഓട്ടോറിക്ഷകളും കാത്തിരിക്കുന്നു. എല്ലാറ്റിനും മേൽനോട്ടം വഹിച്ച് മന്ത്രിമാർ തന്നെയുണ്ടാവും.. പിന്നെ ജനപ്രതിനിധികളും...
തിങ്കളാഴ്ച രാവിലെ ഒമ്പതിന് റെയിൽവേ സ്റ്റേഷനിലെത്തുന്ന ആദ്യ ജില്ല ടീമിനെ സ്വീകരിക്കാൻ റിസപ്ഷൻ കമ്മിറ്റി നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളുണ്ടാകും. കലോത്സവ വണ്ടികളിൽ ടീമുകളെ രജിസ്ട്രേഷൻ നടക്കുന്ന മാനാഞ്ചിറയിലെ മോഡൽ സ്കൂളിൽ എത്തിക്കും.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്നെ രജിസ്ട്രേഷന് തുടക്കം കുറിക്കും. മത്സരാർഥികൾക്കും അധ്യാപകർക്കും താമസമൊരുക്കാൻ 20 സ്കൂളുകൾ തയാറായി. 24 വേദികൾ... 239 ഇനങ്ങൾ.. 14,000 മത്സരാർഥികൾ... . നാടിന്റെ നാനാഭാഗങ്ങളിൽ നിന്നൊഴുകിയെത്തുന്ന കലാകാരന്മാരെയും കലാകാരികളെയും സ്വീകരിക്കാൻ അലങ്കാരങ്ങളും ആഘോഷവുമായി കോഴിക്കോട് കാത്തിരിക്കുന്നു... ഇനി കലയുടെ കലക്കൻ കാറ്റൊഴുകുന്ന അഞ്ച് നാൾ നഗരം ഉത്സവപ്പറമ്പാകും...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.