ഇനി ഓഫിസ് ആക്രമിച്ചാൽ തിരിച്ചടി പലിശസഹിതം -കെ. സുധാകരൻ

പയ്യന്നൂർ: കോണ്‍ഗ്രസ് ഓഫിസുകൾക്കുനേരെ ഇനി ആക്രമണമുണ്ടായാല്‍ പലിശസഹിതം തിരിച്ചുകൊടുക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്‍ എം.പി. പയ്യന്നൂര്‍ ഗാന്ധിമന്ദിരത്തിന് മുന്നിൽ തലയറുത്ത ഗാന്ധിപ്രതിമക്ക് പകരം പുതുതായി നിര്‍മിച്ച ശിൽപത്തിന്റെ അനാച്ഛാദനവും പുതുക്കിപ്പണിത കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്റെ ആക്രമണങ്ങളെ കോണ്‍ഗ്രസ് എപ്പോഴും കൈയുംകെട്ടിനോക്കിനില്‍ക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

പുനര്‍നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ എം. നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഡി.സി.സി അധ്യക്ഷന്‍ അഡ്വ. മാർട്ടിന്‍ ജോര്‍ജ്, അഡ്വ. സോണി സെബാസ്റ്റ്യന്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, വി.സി. നാരായണന്‍, എം.കെ. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗാന്ധിപ്രതിമ നിര്‍മിച്ച ശില്‍പി ചിത്രന്‍ കുഞ്ഞിമംഗലത്തെ ചടങ്ങില്‍ ആദരിച്ചു.

ജൂണ്‍ 13ന് രാത്രിയാണ് ഗാന്ധിമന്ദിരവും ഗാന്ധിപ്രതിമയും ആക്രമികള്‍ തകര്‍ത്തത്. മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ചതായുള്ള പരാതി ഉണ്ടായതിനെ തുടർന്നായിരുന്നു ആക്രമണം അരങ്ങേറിയത്. ഓഫിസ് ഉൾപ്പെടെ അടിച്ചുതകർത്തു. മുന്നിലുള്ള ഗാന്ധിപ്രതിമ തകർത്ത് കല്ലെടുത്തുവെച്ച സംഭവം വിവാദമായിരുന്നു.

Tags:    
News Summary - If the office is attacked, there will be a backlash With Interest -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.