തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടിവീണ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്. തദ്ദേശ സ്വയം ഭരണ വകുപ്പിലെ അസിസ്റ്റൻറ് ഉദ്യോഗസ്ഥ സുമംഗലയ്‌ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെക്രട്ടേറിയറ്റ് അനക്സ് ഒന്നിലെ ഒന്നാം നിലയിലെ ശുചിമുറിയിലായിരുന്നു അപകടം.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോട് കൂടിയായിരുന്നു സംഭവം. പരിക്കേറ്റ ഉദ്യോഗസ്ഥയെ ആദ്യം തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാലത്തിന് സാരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സര്‍ജറി വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജീവനക്കാരിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
സെക്രട്ടേറിയറ്റിൽ ശുചിമുറികളുടെ പഴക്കത്തെ പറ്റി പലതവണ പ്രവർത്തകർ പ്രശ്നം ഉന്നയിച്ചിരുന്നു. ഒരു മാസം മുൻപ് മറ്റൊരു ഉദ്യോഗസ്ഥൻ്റെ തലയിൽ സ്ലാബ് വീണിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഉദ്യോഗസ്ഥർ പരാതി അറിയിച്ചിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് ശുചിമുറിയിലെ അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.