പത്തനംതിട്ട: അപ്പത്തിലെയും അരവണയിലെയും ചേരുവകൾ കുറയ്ക്കാൻ ദേവസ്വം ബോർഡിന്റെ നിർദേശം. നിലയ്ക്കല്‍, എരുമേലി, പന്തളം എന്നീ ക്ഷേത്രങ്ങളിലെ അപ്പത്തിലെയും അരവണയിലെയും ശര്‍ക്കര, ഏലയ്ക്ക, ചുക്കുപൊടി തുടങ്ങിയവ പകുതി വെട്ടി കുറയ്ക്കണമെന്നാണ് നിര്‍ദേശം. നിലവില്‍ ഈ ക്ഷേത്രങ്ങളില്‍ അപ്പവും അരവണയും വില്‍ക്കുന്നത് ശബരിമലയിലേക്കാള്‍ വിലക്കുറവിലാണ്.
അതേസമയം പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം ശബരിമലയില്‍ വിതരണം ചെയ്തെന്ന ആരോപണം ഗൗരവതരമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഭിഭാഷകന്‍ ഹാജരാക്കിയ ചിത്രം പരിഗണിച്ചാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. വിഷയം തിങ്കളാഴ്ച പരിഗണിക്കാനാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം.
മഴയും ഈര്‍പ്പവും കാരണം പൂപ്പൽ പിടിച്ചതാകാമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. പൂപ്പലുള്ള ഉണ്ണിയപ്പം വിതരണം ചെയ്യില്ലെന്ന് ഉറപ്പാക്കിയെന്നും രേഖാമൂലം മറുപടി നല്‍കാമെന്നും ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.
ശബരിമല ദര്‍ശനത്തിനെത്തിയ കൊച്ചി സ്വദേശികളായവർക്ക് പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്തുവെന്നായിരുന്നു പരാതി. പാക്കറ്റിന് 45 രൂപ നിരക്കിലാണ് ഉണ്ണിയപ്പം വിതരണം ചെയ്തത്. ഉണ്ണിയപ്പത്തോടൊപ്പം അരവണയും വാങ്ങിയിരുന്നു. വീട്ടിലെത്തി പ്രസാദം തുറന്നുനോക്കിയപ്പോഴാണ് ഉണ്ണിയപ്പം പൂപ്പല്‍ പിടിച്ച നിലയില്‍ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.