മധുവി​െൻറ കുടുംബത്തിന്​ 10 ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: അട്ടപ്പാടിയിൽ നാട്ടുകാർ മർദിച്ചുകൊന്ന ആദിവാസി യുവാവ്​ മധുവി​​​​െൻറ കുടുംബത്തിന്​ 10 ലക്ഷം രൂപ ധനസഹായം നൽകാൻ സംസ്​ഥാന സർക്കാർ തീരുമാനിച്ചു. തുക എത്രയും വേഗം ലഭ്യമാക്കാൻ ചീഫ്​ സെക്രട്ടറിയോട്​ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.

അതേസമയം, മധുവി​​െൻറ കൊലപാതകത്തിൽ വനം വകുപ്പ്​ ഉദ്യോഗസ്​ഥർക്ക്​ പങ്കുണ്ടെങ്കിൽ നടപടി എടുക്കു​െമന്ന്​ വനം വകുപ്പ്​ മന്ത്രി കെ. രാജു അറിയിച്ചു. മാധ്യമങ്ങളിലൂടെയാണ്​ താൻ ഇൗ വാർത്ത അറിഞ്ഞത്​. അന്വേഷിച്ച്​ കുറ്റക്കാരായവർക്കെതി​െര ശക്​​തമായ നടപടി സ്വീകരിക്കു​െമന്നും മന്ത്രി പറഞ്ഞു. 

അതിനിടെ, ആദിവാസിയുവാവിനെ മർദിച്ചു കൊന്ന സംഭവത്തിൽ രണ്ടുപേർ കൂടി പൊലീസ്​ പിടിയിലായതായും റിപ്പോർട്ടുകളുണ്ട്​.  

 


 

Tags:    
News Summary - 10 lakh for Madhu's Family - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.