തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചെറിയ പെരുന്നാൾ ആശംസകൾ നേർന്നു. ഒരു മാസക്കാലത്തെ കഠിനമായ വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം ഈദുൽ ഫിത്റിലേക്ക് കടന്നിരിക്കുകയാണ്. കൊടുംചൂടിലും അദമ്യമായ ദൈവഭക്തിയോടെയാണ് എല്ലാ വിശ്വാസികളും നോമ്പ് കാലം പിന്നിട്ടത്. ആത്മീയമായും ശാരീരികമായും ശുദ്ധി വരുത്താനുള്ള സമയം കൂടിയായിരുന്നു അത് -ഈദ് ആശംസയിൽ അദ്ദേഹം പറഞ്ഞു.
ഇസ്ലാം കാരുണ്യത്തിൻ്റെ മതമാണ്. ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണമെന്ന് പറയുകയും അത് പ്രവർത്തിക്കുകയും ചെയ്യുന്ന മതം. ഈദുൽ ഫിത്ർ ആഘോഷിക്കുമ്പോൾ നമുക്കിടയിൽ നന്മയും സ്നേഹവും കാരുണ്യവും നിലനിർത്താനുള്ള ശ്രമമാണ് ഓരോരുത്തരും നടത്തേണ്ടത്. എല്ലാ വെല്ലുവിളികളെയും ചെറുത്ത് തോൽപ്പിക്കേണ്ടതും സാഹോദര്യത്തോടെ തോളോട് തോൾ ചേർന്ന് നിന്നു കൊണ്ടാണ്. അതിനു വേണ്ടി നമ്മെ സജ്ജമാക്കുന്നതായിരുന്നു ഈ വ്രതാനുഷ്ഠാന കാലം. ഏവർക്കും ഊഷ്മളമായ ഈദുൽ ഫിത്ർ ആശംസകൾ നേരുന്നു -പ്രതിപക്ഷ നേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.