തിരുവനന്തപുരം: 60 വയസ്സു മുതൽ പ്രായമുള്ള പട്ടികവർഗ വിഭാഗക്കാർക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി 1000 രൂപ. ഇതിനായി 5,57,81,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിച്ചു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിക്കുന്ന മുറക്കാകും കോട്ടയം ജില്ലയിലുള്ളവർക്ക് തുക അനുവദിക്കുക.
തിരുവനന്തപുരം: ബിവറേജസ് കോർപറേഷനിലെ ജീവനക്കാർക്ക് 90,000 രൂപ വരെ ഓണക്കാലത്ത് ബോണസായി ലഭിക്കും. ഇതു സംബന്ധിച്ച് നികുതി വകുപ്പിെൻറ ഉത്തരവ് പുറത്തിറങ്ങി. കൺസ്യൂമർ ഫെഡിെൻറ മദ്യഷോപ്പുകളിലെ ജീവനക്കാർക്ക് 85,000 രൂപ വരെ ലഭിക്കും.
ബിവറേജസ് കോർപറേഷനിൽ ലേബലിങ് തൊഴിലാളികൾ വരെയുള്ളവർക്ക് ബോണസ് ലഭിക്കും. പെർഫോമെൻസ് അലവൻസെന്നാണ് ഉത്തരവിൽ പറയാറുള്ളത്. ഓണം അഡ്വാൻസ് 35,000 രൂപയാണ്. ഏഴ് തവണകളായി തിരിച്ചു പിടിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കുന്നവർക്ക് 5000 രൂപ ലഭിക്കും. ശുചീകരണ തൊഴിലാളികൾക്ക് 3500 രൂപയും ബവ്കോ ആസ്ഥാനത്തും വെയർഹൗസുകളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് 11,000 രൂപയും ഓണത്തിനു ഫെസ്റ്റിവൽ അലവൻസായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.