ഹരിതകർമ സേനക്ക്​ 10,000 രൂപ വരുമാനം ഉറപ്പാക്കും -മന്ത്രി

തിരുവനന്തപുരം: ഹരിതകർമ സേനാംഗങ്ങൾക്ക് 10,000 രൂപയെങ്കിലും വരുമാനം ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾ നടപടിയെടുക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. നിയമസഭയിൽ മാത്യു കുഴൽനാടന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.

ഹരിതകർമ സേനാംഗങ്ങളുടെ തൊഴിൽ, വരുമാനമാർഗം, സുരക്ഷ എന്നിവ ഉറപ്പാക്കും. വരുമാനം ഉറപ്പാക്കാൻ യൂസർഫീസ് പിരിക്കാം. ഫീസ്​ നൽകാത്തവർ കെട്ടിട നികുതി അടയ്​ക്കാനെത്തുമ്പോൾ പിഴ സഹിതം ഫീസ്​ ഈടാക്കാം. ഇവർക്ക്​ മറ്റു സേവനങ്ങൾ നിഷേധിക്കാനും തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരമുണ്ട്.

ഹരിതകർമ സേനാംഗങ്ങൾക്ക് സൗജന്യ മെഡിക്കൽ പരിശോധനയും യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസുമായി ചേർന്ന് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസുമുണ്ട്. പ്രീമിയത്തിൽ പകുതി കുടുംബശ്രീയും ബാക്കി ഹരിതകർമ സേന കൺസോർഷ്യവുമാണ് അടയ്ക്കുന്നത്. കേരളത്തിന്റെ ശുചിത്വസൈന്യമായാണ് ഹരിതകർമസേനയെ സർക്കാർ കണക്കാക്കുന്നതെന്നും മന്ത്രി മറുപടി നൽകി.

Tags:    
News Summary - 10000 rupees income will be ensured for Haritha Karma Sena says Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.