ഫാർമസിസ്റ്റുകളില്ലാതെ 102 സർക്കാർ ഹോമിയോ ഡിസ്പെൻസറികൾ

തി​രു​വ​ന​ന്ത​പു​രം: ഫാ​ർ​മ​സി​സ്റ്റ് ത​സ്തി​ക സൃ​ഷ്ടി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് 102 സ​ർ​ക്കാ​ർ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഫാ​ർ​മ​സി​റ്റു​ക​ളി​ല്ലാ​തെ. ഇ​വി​ട​ങ്ങ​ളി​ൽ മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഫാ​ർ​മ​സി കോ​ഴ്സ് യോ​ഗ്യ​ത​യി​ല്ലാ​ത്ത അ​റ്റ​ൻ​ഡ​ർ/​ഡി​സ്പെ​ൻ​സ​ർ​മാ​ർ. ഇ​തോ​ടെ, സ​ർ​ക്കാ​ർ അം​ഗീ​കൃ​ത കോ​ഴ്സ് പാ​സാ​യ ആ​യി​ര​ക്ക​ണ​ക്കി​ന്​ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ് പെ​രു​വ​ഴി​യി​ലാ​യ​ത്.

സ​ർ​ക്കാ​ർ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ഗു​ണ​നി​ല​വാ​ര​മു​ള്ള സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് മ​രു​ന്ന് വി​ത​ര​ണം യോ​ഗ്യ​ത​യു​ള്ള ഫാ​ർ​മ​സി​സ്റ്റു​മാ​ർ മു​ഖേ​ന മാ​ത്ര​മേ ന​ട​ക്കാ​വൂ​വെ​ന്ന് നി​ര​വ​ധി കോ​ട​തി പ​രാ​മ​ർ​ശ​മു​ണ്ടെ​ങ്കി​ലും കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​ങ്ങ​ളെ സ​ർ​ക്കാ​റും ആ​രോ​ഗ്യ​വ​കു​പ്പും ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​രോ​പി​ക്കു​ന്നു.

അ​ലോ​പ്പ​തി ആ​യു​ർ​വേ​ദം തു​ട​ങ്ങി​യ മ​റ്റു ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളി​ൽ നൂ​റി​ല​ധി​കം ത​സ്തി​ക​ക​ൾ ഇ​തി​ന​കം സൃ​ഷ്ടി​ക്ക​പ്പെ​ട്ട​പ്പോ​ഴും ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ൽ ഏ​റ്റ​വും അ​ത്യാ​വ​ശ്യ​മാ​യി വേ​ണ്ട ഫാ​ർ​മ​സി​സ്റ്റ് ത​സ്തി​ക ഒ​രെ​ണ്ണം പോ​ലും പു​തു​താ​യി വ​ന്നി​ട്ടി​ല്ലെ​ന്നും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags:    
News Summary - 102 government homeo dispensaries without pharmacists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.