തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ കുട്ടികളില്‍ വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 10.47 ലക്ഷം ആയി. 13.27 ലക്ഷം കുട്ടികളില്‍ 78.8 ശതമാനവും വാക്സിന് എടുത്തതായാണ് കൈറ്റിന്റെ 'സമ്പൂര്‍ണ' സോഫ്റ്റ്വെയറിലുള്ളത്. കോവിഡ് കാരണം വാക്സിന് എടുക്കാന്‍ കഴിയാത്തത് 14261 (1.1 ശതമാനം) കുട്ടികള്‍ക്കാണ്.
കൊല്ലം (88.1 ശതമാനം), തൃശൂര്‍ (87.7 ശതമാനം), പാലക്കാട് (85.5 ശതമാനം) ജില്ലകളാണ് വാക്സിനേഷനില്‍ മുന്നില്‍. തിരുവനന്തപുരം (83.3 ശതമാനം), കാസർകോട് (82.5 ശതമാനം), എറണാകുളം, ആലപ്പുഴ (81.5 ശതമാനം വീതം) ജില്ലകളാണ് തൊട്ടടുത്ത്. കോഴിക്കോട് (67.5 ശതമാനം), മലപ്പുറം (69.4 ശതമാനം), കോട്ടയം (71.4 ശതമാനം) ജില്ലകളാണ് പിന്നിൽ.
വാക്സിനേഷൻ പരമാവധി വേഗത്തിലാക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു. സമ്പൂർണ പോർട്ടലിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യാത്ത കുട്ടികളുണ്ട്. ഇവരുടെ വിവരങ്ങൾ കൂടി സ്കൂൾ അധികൃതർ അപ്ലോഡ് ചെയ്യണമെന്ന് മന്ത്രി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.