തിരുവനന്തപുരം: പത്താംതരം തുല്യത പരീക്ഷയിൽ ആൾമാറാട്ടം നടത്തിയതിനും വ്യാജരേഖ ച മച്ചതിനും ന്യൂഡൽഹി കേരള ഹൗസിലെ എട്ട് ജീവനക്കാർക്കെതിരെ കേസ്. പൊതുവിദ്യാഭ്യാസ ഡ യറക്ടർ ജെസി ജോസഫ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നെ ടുമങ്ങാട് പൊലീസ് കേസെടുത്തത്.
കേരള ഹൗസിലെ ക്ലാസ് ഫോർ ജീവനക്കാരായ വാസു മോഹ ൻപിള്ള, എൽ.പി. അനീഷ്, പി. ഗോവിന്ദരാജ്, ജയേഷ്, കെ. ഷിബു, സിബി ജോൺ, കെ.െഎ. ബോബി, പ്രസന്നൻ എന ്നിവർക്കെതിരെയാണ് അന്വേഷണമെന്ന് നെടുമങ്ങാട് എസ്.െഎ ഷുക്കൂർ ‘മാധ്യമ’ത്തോട് പറഞ്ഞു.
കേരള ഹൗസിലെ ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനായി സംസ്ഥാന സാക്ഷരതാമി ഷൻ നടത്തുന്ന പത്താംതരം തുല്യത കോഴ്സ് പരീക്ഷയിലാണ് ആൾമാറാട്ടവും വ്യാജരേഖ ചമക്കലും നടന്നത്. ആദ്യത്തെ നാലുപേർ 2013ലും മറ്റ് നാലുപേർ 2014ലും നെടുമങ്ങാട് ഗവ. വി.എച്ച്.എസ്.എസ് കേന്ദ്രമായാണ് പരീക്ഷക്ക് അപേക്ഷിച്ചത്. ഇവർക്കുവേണ്ടി മറ്റാരോ പരീക്ഷ എഴുതിയെന്നാണ് കേസ്. ജെസി ജോസഫ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരീക്ഷയിൽ ക്രമക്കേട് നടന്നതായും ഹാജർ രേഖയിലടക്കം കൃത്രിമം നടന്നതായും റിപ്പോർട്ട് നൽകി. ഇതിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണത്തിന് കൈമാറിയത്.
പരീക്ഷാർഥികളുടെ ഹാജർ രേഖയിലും ഹാൾ ടിക്കറ്റ് വാങ്ങുേമ്പാഴും രേഖപ്പെടുത്തിയ ഒപ്പുകൾ വ്യത്യസ്തമാണെന്ന് ഡയറക്ടറുടെ റിേപ്പാർട്ടിൽ പറയുന്നു. 2013 സെപ്റ്റംബർ നാലിലെ പരീക്ഷ 11നാണ് നടത്തിയതെന്നും രേഖയിൽ കാണുന്നു.
ഒരാൾ ഒഴികെ പരീക്ഷാർഥികൾക്കുവേണ്ടി വേറെ ചിലരാണ് പരീക്ഷ വിജയിച്ചതിെൻറ സർട്ടിഫിക്കറ്റ് ഒപ്പിട്ട് വാങ്ങിയത്. ഉഷാകുമാരി/ ഉഷാകുമാർ എന്ന് വായിക്കത്തക്കരീതിയിലാണ് ഇവർക്കുവേണ്ടി മറ്റൊരാൾ സർട്ടിഫിക്കറ്റ് ഒപ്പിട്ട് വാങ്ങിയത്. 2013, 14 കാലയളവിൽ സ്കൂളിലെ പഠിതാക്കളുടെ നേതൃത്വം വഹിച്ചത് ഉഷാകുമാരി എന്ന പ്രേരക് ആയിരുന്നു. ഇത് ഏജൻറായി പ്രവർത്തിച്ച പ്രേരകിെൻറ ഒപ്പാകാമെന്നും റിപ്പോർട്ടിൽ പറയുന്നു. പരീക്ഷാർഥികൾ പഠിതാക്കളായ കേന്ദ്രങ്ങളിൽ ഇവരുടെ ഹാജർ സൂക്ഷിക്കുന്നതിലും വീഴ്ച കണ്ടെത്തിയിട്ടുണ്ട്.
തുല്യത കോഴ്സിെൻറ പഠന ക്ലാസിൽ പെങ്കടുക്കാതിരുന്ന പഠിതാക്കൾക്ക് ഉയർന്ന നിരന്തര മൂല്യനിർണയ (സി.ഇ) മാർക്ക് നൽകിയതായി പരീക്ഷാ സെക്രട്ടറിയുടെ റിപ്പോർട്ടിലും പറയുന്നു.
പഠിതാക്കൾക്ക് സി.ഇ മാർക്ക് നൽകുന്നതിെൻറ ചുമതല പ്രേരക്മാർക്കാണ്. പ്രേരകിനെ ചോദ്യംചെയ്ത് വിവരങ്ങൾ ശേഖരിക്കണെമന്ന് ഡയറക്ടർ ശിപാർശ ചെയ്തിട്ടുണ്ട്. തുല്യത കോഴ്സ് നടത്തുന്നത് സാക്ഷരതാ മിഷനാെണങ്കിലും പരീക്ഷാ നടത്തിപ്പും സർട്ടിഫിക്കറ്റും നൽകുന്നത് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പരീക്ഷാഭവനാണ്. എസ്.എസ്.എൽ.സിക്ക് തുല്യമായ കോഴ്സാണ് പത്താംതരം തുല്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.