മലപ്പുറം: ഇത്തവണത്തെ ഹജ്ജിന് മൂന്ന് എംബാർക്കേഷൻ പോയന്റുകളിൽനിന്നായി സംസ്ഥാനത്ത് 11,121 പേർക്കാണ് ഇതുവരെ അവസരം ലഭിച്ചത്. ഇതിൽ 1369 പേർ 70 വയസ്സ് പൂർത്തിയായ റിസർവേഷൻ വിഭാഗത്തിലും 2733 പേർ ലേഡീസ് വിത്തൗട്ട് മഹ്റം വിഭാഗത്തിലും ശേഷിക്കുന്ന 7019 പേർ ജനറൽ വിഭാഗത്തിലും ഉൾപ്പെട്ടവരാണ്.
കോഴിക്കോട് എംബാർക്കേഷൻ വഴി 2628 പുരുഷന്മാരും 4306 സ്ത്രീകളും ഉൾപ്പെടെ 6934 പേരും കണ്ണൂരിൽനിന്ന് 759 പുരുഷന്മാരും 1184 സ്ത്രീകളും അടക്കം 1943 പേരും കൊച്ചിയിൽനിന്ന് 903 പുരുഷന്മാരും 1341 സ്ത്രീകളും അടക്കം 2244 പേരുമാണ് യാത്രയാവുന്നത്. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസും കൊച്ചിയിൽനിന്ന് സൗദി എയർലൈൻസുമാണ് ഹാജിമാരെ കൊണ്ടുപോവുക. കണ്ണൂരിൽനിന്നുള്ള ആദ്യ വിമാനം ഐ.എക്സ് 3027 ഞായറാഴ്ച പുലർച്ച 1.45ന് പുറപ്പെട്ട് സൗദി സമയം പുലർച്ച 5.45ന് ജിദ്ദയിലെത്തും. ഇതിൽ 73 പുരുഷന്മാരും 72 സ്ത്രീകളുമായിരിക്കും യാത്രയാവുക.
കോഴിക്കോട്ടുനിന്ന് ആദ്യ ദിവസമായ ഞായറാഴ്ച രണ്ട് വിമാനങ്ങൾ സർവിസ് നടത്തും. പുലർച്ച 4.25ന് ഐ.എക്സ് 3031 വിമാനവും രാവിലെ 8.30ന് ഐ.എക്സ് 3021 വിമാനവുമാണ് സർവിസ് നടത്തുക. ഓരോ വിമാനത്തിലും 145 പേരാണ് യാത്രയാവുക. ആദ്യ വിമാനത്തിൽ 69 പുരുഷന്മാരും 76 സ്ത്രീകളും രണ്ടാമത്തെ വിമാനത്തിൽ 77 പുരുഷന്മാരും 68 സ്ത്രീകളുമായിരിക്കും പുറപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.