12 ട്രെയിനുകൾ റദ്ദാക്കി; ആലപ്പുഴ വഴി ഗതാഗതം പുനഃസ്ഥാപിച്ചു

പാലക്കാട്: കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് സംസ്ഥാനത്ത് മൂന്നാം ദിവസും ട്രെയിൻ ഗതാഗതം താറുമാറായി. പാ ലക്കാട് ഡിവിഷനിലെ 12 ട്രെയിനുകൾ റദ്ദാക്കി. 13 ദീർഘദൂര ട്രെയിനുകൾ പല സ്ഥലങ്ങളിലായി ഭാഗികമായി റദ്ദാക്കിയിട്ടുണ്ട ്.

Full View

കണ്ണൂർ-ആലപ്പുഴ എക്സ്പ്രസ്, പുതുച്ചേരി-മംഗളൂരു എക്സ്പ്രസ്, കോയമ്പത്തൂർ-മംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസ്, കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചർ, കോഴിക്കോട്-ഷൊർണൂർ പാസഞ്ചർ, കോഴിക്കോട്-തൃശൂർ പാസഞ്ചർ, ഷൊർണൂർ-കോയമ്പത്തൂർ പാസഞ്ചർ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

അതേസമയം, ആലപ്പുഴ പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്. എറണാകുളം -തിരുവനന്തപുരം ഇന്‍റർസിറ്റി എക്സ്പ്രസ്, നാഗർകോവിൽ -മംഗലാപുരം ഏറനാട് എക്സ്പ്രസ് (വടക്കാഞ്ചേരി വരെ), കായംകുളം -എറണാകുളം പാസഞ്ചർ, ആലപ്പുഴ -എറണാകുളം പാസഞ്ചർ എന്നീ ട്രെയിനുകൾ സർവീസ് നടത്തും.

കോഴിക്കോട്, ഷൊർണൂർ, പാലക്കാട് പാതയിൽ പലയിടങ്ങളിലും മണ്ണിടിഞ്ഞു. തിരൂർ, കല്ലായി മേഖലയിൽ റെയിൽപാലങ്ങളിൽ വെള്ളം കയറിയതായും റിപ്പോർട്ടുണ്ട്.

Tags:    
News Summary - 12 trains cancelled in Palakkad Division -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.