വ്യാജ രേഖയുണ്ടാക്കി പണാപഹരണം നടത്തിയ മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് 12 വർഷം കഠിന തടവ്

തിരുവനന്തപുരം: വ്യാജ രേഖയുണ്ടാക്കി പണാപഹരണം നടത്തിയ മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ 12 വർഷം കഠിന തടവിന് ശിക്ഷിച്ചു. കോട്ടയം കാണക്കാരി ഗ്രാമ പഞ്ചായത്ത് മുൻ സെക്രട്ടറി ബാലകൃഷ്ണ വാര്യരെയാണ് 12 വർഷം കഠിന തടവിനും 1,30,000 രൂപ പിഴ അടക്കുന്നതിനും ഇന്ന് കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചത്. വ്യാജ രേഖയുണ്ടാക്കി പണാപഹരണം നടത്തിയതിന് രണ്ട് കേസുകളിലാണ് ശിക്ഷിച്ചത്.

2005 ആഗസ്റ്റ് മുതൽ 2006 സെപ്തംബർ വരെയുള്ള രണ്ട് സാമ്പത്തിക വർഷങ്ങളിൽ കാണക്കാരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ബാലകൃഷ്ണ വാര്യർ. ഇക്കാലത്ത് വ്യാജ രേഖകളുണ്ടാക്കി കാണക്കാരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ സമർപ്പിച്ച് ആകെ 1,20,958 രൂപ സ്വന്തം പേരിൽ മാറിയെടുത്തതിനാണ് കോട്ടയം വിജിലൻസ് യൂനിറ്റ് രജിസ്റ്റർ ചെയ്തത്. അന്വേഷണം നടത്തി, രണ്ട് കേസിലും കുറ്റപത്രം നൽകി.

രണ്ട് സാമ്പത്തിക വർഷങ്ങളിൽ നടന്ന ക്രമക്കേട് ആയതിനാൽ വിജിലൻസ് നൽകിയ രണ്ട് കേസുകളിലും ബാലകൃഷ്ണ വാര്യർ കുറ്റക്കാരനാണെന്ന് വിജിലൻസ് കോടതി കണ്ടെത്തി. അതിനാലാണ് കോട്ടയം വിജിലൻസ് കോടതി പ്രതിയായ ബാലകൃഷ്ണ വാര്യരെ ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു.

കോട്ടയം വിജിലൻസ് മുൻ ഡി.വൈ.എസ്.പി പി. കൃഷ്ണകുമാറാണ് കോസ് രജിസ്റ്റർ ചെയ്തത്. മുൻ ഇൻസ്പെക്ടറായിരുന്ന പയസ് ജോർജ്ജ് അന്വേഷണം നടത്തി. ബാലകൃഷ്ണ വാര്യർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ കെ.കം. ശ്രീകാന്ത് ഹാജരായി.

Tags:    
News Summary - 12 years rigorous imprisonment for ex-gram panchayat secretary who embezzled money by forging documents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.