കരിപ്പൂരിൽ 1.3 കോടിയുടെ സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.3 കോടി രൂപയുടെ സ്വർണം പിടികൂടി. ജിദ്ദയിൽ നിന്നെത്തിയ രണ്ട്​ യാത്രികരിൽനിന്നായി 2.15 കിലോ സ്വർണമാണ് എയർ കസ്റ്റംസ്​ ഇന്‍റലിജൻസ് പിടിച്ചത്​. മലപ്പുറം മരുത സ്വദേശി കൊളമ്പിൽതൊടിക അബ്ബാസ് റിംഷാദിൽനിന്ന് (27) 1,172 ഗ്രാം സ്വർണമിശ്രിതം അടങ്ങിയ നാല് ക്യാപ്സൂളും മാനന്തവാടി സ്വദേശി പല്ലക്കൽ മുസ്തഫയിൽനിന്ന് (28) 1,173 ഗ്രാം സ്വർണമിശ്രിതമടങ്ങിയ നാല് ക്യാപ്സൂളുമാണ് പിടികൂടിയത്​.

കള്ളക്കടത്തുസംഘം രണ്ടുപേർക്കും ടിക്കറ്റടക്കം ഒരുലക്ഷം രൂപ വീതമാണ് വാഗ്ദാനം ചെയ്തിരുന്നതെന്നാണ് കസ്റ്റംസിന്​ നൽകിയ മൊഴി. 

Tags:    
News Summary - 1.3 crore gold seized in Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.