Shad Sheikh

കാസര്‍കോട് പിടിയിലായ ബംഗ്ലാദേശ് പൗരൻ സ്ലീപ്പർ സെൽ അംഗമെന്ന് അന്വേഷണ സംഘം

കാസര്‍കോട്: കാസര്‍കോട് അറസ്റ്റിലായ ബംഗ്ലാദേശ് പൗരനെ കുറിച്ച് നിർണായക വിവരങ്ങൾ പുറത്ത്. പ്രതി എം.ബി ഷാദ് ഷെയ്ഖ് "അൻസാറുള്ള ബംഗ്ലാ ടീമി"ൻ്റെ (എ.ബി.ടി ) സജീവ പ്രവർത്തകനാണെന്നും അൽഖ്വയ്ദയുടെ സ്ലീപ്പർ സെൽ അംഗമാണെന്നും പൊലീസ് പറഞ്ഞു.

"സിലിഗുരി കോറിഡോർ" കേന്ദ്രീകരിച്ച് പ്രത്യേക രാജ്യം ഉണ്ടാക്കുകയെന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു. ഷാദ് ഷെയ്ഖ് 2018 മുതൽ കാസർകോട് ജില്ലയിലുണ്ടായിരുന്നു. ഉദുമ കേന്ദ്രീകരിച്ച് ഇയാൾ പ്രവർത്തിച്ചിരുന്നു. പ്രതി ഇന്ത്യയിലെത്തിയത് അൻസാറുള്ള ബംഗ്ലാ ടീം കമാൻഡർ ഫർഹാൻ ഇസ്രാക്കിൻ്റെ നിർദേശ പ്രകാരമാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഷാദ് ഷെയ്ഖിന് ഉദുമ ബാങ്ക് ഓഫ് ബറോഡയിൽ 2018 മുതൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും കണ്ടെത്തിയതായി അന്വേഷണ സംഘം പറയുന്നു.

2018 മുതൽ ഒരു പരിചയവും ഇല്ലാത്തയാൾക്ക് താമസിക്കാൻ സ്ഥലവും, ജോലിയും കൊടുത്ത ആളുകളുണ്ട്. ജോലി നൽകിയ കരാറുകാരനും പ്രതിക്ക് സഹായം ചെയ്തവരും അന്വേഷണ സംഘത്തിൻ്റെ നിരീക്ഷണത്തിലാണ്. കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ക്കൊപ്പമാണ് ഇയാള്‍ തൊഴിലെടുത്തിരുന്നത്. ഷാദ് ഷെയ്ഖ് ചില പള്ളികളിൽ തുടർച്ചയായി പോകുകയും, അവിടെ ഉള്ളവരുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇൻ്റലിജൻസ് വിഭാഗത്തിനും, അന്വേഷണസംഘത്തിനും വിവരം ലഭിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഉദുമയിൽ മാത്രമല്ല, കേരളത്തിലെ പല സ്ഥലങ്ങളിലും ഇയാൾ സഞ്ചരിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

Tags:    
News Summary - The investigation team says that the Bangladeshi national arrested in Kasargod is a member of a sleeper cell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.