തിരുവനന്തപുരം: 13 ഒാർഡിനൻസുകൾ വീണ്ടും പുറപ്പെടുവിക്കാൻ മന്ത്രിസഭായോഗം ഗവർണറോട് ശിപാർശചെയ്തു. നിയമസഭാ സമ്മേളനം പൂർത്തിയായ സാഹചര്യത്തിൽ ഇതിൽ പാസാക്കാൻ കഴിയാതെപോയ ഒാർഡിനൻസുകളാണ് വീണ്ടും പുറപ്പെടുവിക്കുന്നത്. നിശ്ചിത സമയപരിധിക്കകം വീണ്ടും പുറപ്പെടുവിച്ചില്ലെങ്കിൽ ഒാർഡിനൻസുകൾ റദ്ദാകും.
സഭ പരിഗണിക്കുന്ന ചില ബില്ലുകളുടെ ഒാർഡിനൻസുകളും ഇക്കൂട്ടത്തിലുണ്ട്. ഇതിൽ സർവകലാശാല ഭേദഗതികളെല്ലാം സിൻഡിക്കേറ്റുമായി ബന്ധപ്പെട്ടവയാണ്. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടൽ, നികത്തിയപാടത്തിന് ന്യായവിലയുടെ പകുതി ഇൗടാക്കി ക്രമവത്കരിക്കൽ എന്നിവയും വീണ്ടും പുറെപ്പടുവിച്ചവയിൽ പെടും. നെൽവയൽ നിയമഭേദഗതിക്കെതിരെ ശാസ്ത്ര സാഹിത്യപരിഷത്ത് അടക്കമുള്ള സംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.