രാക്ഷസത്തിരമാലകൾ 14 രാജ്യങ്ങളെ കഴുകിയെടുത്ത ആ ദുരന്തത്തിന് 13 വർഷം. 2004 ഡിസംബര്‍ 26 നാണ് മനുഷ്യചരിത്രത്തിെല ഏറ്റവും വലിയ മൂന്നാമത്തെ ഭൂകമ്പം സുമാത്ര ദ്വീപുകളെ പിടിച്ചുലച്ചത്. റിക്ടർ സ്കെയിൽ 8.3 രേഖപ്പെടുത്തിയ ഇൗ ഭൂകമ്പം 230,000ഒാളം പേരുടെ ജീവനെടുത്ത സുനാമിയായി മാറി. 13 വർഷങ്ങൾക്കിപ്പുറവും ആ ദുരന്തം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് രാജ്യങ്ങൾ മുക്തരായിട്ടില്ല.
കടലിെൻറ സൗന്ദര്യം നുകർന്ന് ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാനെത്തിയ ലക്ഷക്കണക്കിന് ജനങ്ങളെ ഞൊടിയിടയിൽ കടലെടുത്തു പോയി. ദൂരെ കണ്ട കൂറ്റൻ തിരമാലകൾ നിമിഷ നേരം കൊണ്ട് കരയെ നക്കിത്തുടച്ചു. കൂറ്റൻ കെട്ടിടങ്ങളെയും വൻ മരങ്ങളെയും രക്ഷാസത്തിരമാലകൾ വിഴുങ്ങി.
തമിഴ്‌നാട്ടിലും കേരളത്തിലും ആന്തമാനിലുമായി നിരവധി പേര്‍ മരണത്തിെൻറ കടലാഴങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടു. വീടും കുടുംബവും നഷ്ടമായവർ അതിലുമേറെയാണ്. സുനാമിയുടെ 13 ാം വാർഷികത്തിൽ പോലും ദുരിതാശ്വാസ പദ്ധതികൾ പൂർണതയിലെത്തിയിട്ടില്ല. അന്നത്തെ ദുരന്തത്തിൽ നിന്ന് കരകയറാനാകാതെ ആയിരക്കണക്കിന് ജനങ്ങളാണ് ഇന്നും കഴിയുന്നത്.
അതിനിടെയാണ് ഒാഖി ചുഴലിക്കാറ്റിെൻറ രൂപത്തിെൻറ മറ്റൊരു കടൽ ദുരന്തം തീരദേശത്തെ വിഴുങ്ങിയത്. കടലിൽ മത്സ്യബന്ധനത്തിനു പോയ 76 പേരുടെ ജീവനെടുത്താണ് ചുഴലിക്കാറ്റ് അടങ്ങിയത്. 208പേരെ കുറിച്ച് ഇനിയും ഒരു വിവരവുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.