കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ തിരിഞ്ഞത് മുനമ്പത്തെ ഇടപെടൽ ഫലം കാണുന്നതിനിടെ എന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.െക കുഞ്ഞാലിക്കുട്ടി. സാമുദായിക ചേരിതിരിവ് കേരളത്തിൽ ഉണ്ടാവാതിരിക്കാൻ വേണ്ടിയുള്ള വലിയ നീക്കമാണ് സാദിഖലി തങ്ങൾ നടത്തിയത്. അതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിമർശനം ഉയർത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
കേരള സർക്കാർ പരാജയപ്പെട്ട മുനമ്പം പ്രശ്നം പരിഹരിക്കാനുള്ള സാദിഖലി തങ്ങൾ നടത്തിയ നീക്കം ചർച്ചയാവാതെ ഇരിക്കാനാണ് അനാവശ്യ വിഷയം ഉയർത്തിയത്. ജമാഅത്തെ ഇസ്ലാമിക്ക് എന്ത് പിന്തുണയാണ് നൽകിയിട്ടുള്ളത്. പൊന്നാനി തെരഞ്ഞെടുപ്പിൽ ഒരുമിച്ച് വേദി പങ്കിട്ടവരും ഒരുമിച്ച് മത്സരിച്ചവരുമാണ് സി.പി.എമ്മും ജമാഅത്തും.
സി.പി.എമ്മിന്‍റെ നിലപാടിനെ ജമാഅത്തെ ഇസ്ലാലാമി എതിർത്തു. ജമാഅത്തിന്‍റെ നിലപാടിൽ സാദിഖലി തങ്ങൾക്ക് എന്ത് ഉത്തരവാദിത്തമാണുള്ളത്. ജമാഅത്തെ ഇസ്ലാലാമിയെ കുറിച്ച് പറഞ്ഞ് സമുദായത്തിനകത്ത് വിഭാഗീയത ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
സാമുദായിക സ്പർധ ഉണ്ടാകാതിരിക്കാൻ ശക്തമായ നിലപാടാണ് പാണക്കാട് തങ്ങൾമാർ സ്വീകരിച്ചിട്ടുള്ളത്. എൽ.ഡി.എഫിലെ പത്രപരസ്യം ബി.ജെ.പിയെ ജയിപ്പിക്കാനാണ്. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിക്കാൻ സി.പി.എം ശ്രമിക്കുന്നത്. എൽ.ഡി.എഫ് ജനങ്ങളെ ചേരിതിരിക്കാൻ ശ്രമിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.