പാലക്കാട് പിരായിരിയിൽ ഇരട്ട വോട്ടെന്ന് പരാതി; സത്യവാങ്മൂലം എഴുതി വാങ്ങി വോട്ട് ചെയ്യിപ്പിച്ചു

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടെ പിരായിരിയിൽ ഇരട്ട വോട്ടെന്ന് പരാതി. വോട്ടർ പോളിങ് ബൂത്തിൽ എത്തിയപ്പോഴാണ് എൽ.ഡി.എഫ് ഏജന്‍റ് പരാതി ഉന്നയിച്ചത്. പിരായിരി ജി.എൽ.പി സ്കൂളിലെ ബൂത്തിലാണ് സംഭവം.

പ്രിസൈഡിങ് ഓഫീസറുടെ നിർദേശ പ്രകാരം വോട്ടറുടെ ഫോട്ടോ എടുത്ത ശേഷം സത്യവാങ്മൂലം എഴുതി വാങ്ങി. തുടർന്ന് വോട്ട് രേഖപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ അനുവദിച്ചു.

പാലക്കാട് മണ്ഡലത്തിൽ നിരവധി ഇരട്ട വോട്ടുകളുണ്ടെന്ന് യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പിയും പരാതി ഉന്നയിച്ചിരുന്നു. അതേസമയം, ഇരട്ട വോട്ട് സംബന്ധിച്ച് പ്രത്യേക പട്ടിക തയാറാക്കുമെന്നും വോട്ടർമാരെ നിരീക്ഷിക്കുമെന്നും പാലക്കാട് ജില്ല കലക്ടർ ഡോ. ചിത്ര വ്യക്തമാക്കിയിട്ടുണ്ട്.

ഒ​രു മാ​സ​ത്തി​ല​ധി​കം നീ​ണ്ട വാശിയേറിയ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ​ശേ​ഷമാണ് പാ​ല​ക്കാ​ട് ഇന്ന് വി​ധി​യെ​ഴു​തുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ, പി. സരിൻ, സി. കൃഷ്ണകുമാർ അടക്കം 10 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.

മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളും ഒ​രു ന​ഗ​ര​സ​ഭ​യും അ​ട​ങ്ങു​ന്ന മ​ണ്ഡ​ല​ത്തി​ൽ 1,94,706 വോ​ട്ട​ര്‍മാ​രാ​ണു​ള്ള​ത്. ഇതിൽ 100290 പേർ സ്ത്രീകളാണ്.

Tags:    
News Summary - Complaint of double vote in Palakkad Pirayiri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.