പാലക്കാട്: പാലക്കാടിന്‍റെ മണ്ണും മനസും രാഹുലിനൊപ്പമാണെന്നും നല്ല ഭൂരിപക്ഷം രാഹുലിന് ലഭിക്കുമെന്നും ഷാഫി പറമ്പിൽ എം.പി. നിയമസഭക്ക് അകത്തും പുറത്തും ഈ നാടിന്‍റെ ശബ്ദമാകാൻ രാഹുലിന് കഴിയും. കേരളം ആഗ്രഹിക്കുന്ന വിധിയെഴുത്ത് പാലക്കാട് ഉണ്ടാകുമെന്നും ഷാഫി വ്യക്തമാക്കി.
എൽ.ഡി.എഫിന് ബൂമറാങ് ചിഹ്നമായിരുന്നു നല്ലത്. വിവാദങ്ങൾ എൽ.ഡി.എഫിനെ തിരിച്ചടിക്കുന്നു. വിവാദങ്ങളെല്ലാം ബി.ജെ.പിയെ സഹായിക്കാനായിരുന്നു. ഘടകകക്ഷികൾക്കും അതേ അഭിപ്രായം. എൽ.ഡി.എഫിന്‍റെ പ്രചരണം പലപ്പോഴും സംഘ്പരിവാർ ലൈനിലായി പോകുന്നു.
ചിഹ്നം പോലും ഇല്ലാത്ത തെരഞ്ഞെടുപ്പിൽ ആ പാർട്ടിയെ രക്ഷിക്കാൻ പ്രവർത്തകർ തയാറായി മുന്നോട്ട് വരും. പരസ്യ വിവാദത്തിൽ മാധ്യമ സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമായിരുന്നു. അഞ്ചക്ക ഭൂരിപക്ഷം കോൺഗ്രസ് സ്ഥാനാർഥിക്ക് ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
ഒരു മാസത്തിലധികം നീണ്ട വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ശേഷമാണ് പാലക്കാട് ഇന്ന് വിധിയെഴുതുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ, പി. സരിൻ, സി. കൃഷ്ണകുമാർ അടക്കം 10 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
മൂന്നു പഞ്ചായത്തുകളും ഒരു നഗരസഭയും അടങ്ങുന്ന മണ്ഡലത്തിൽ 1,94,706 വോട്ടര്‍മാരാണുള്ളത്. ഇതിൽ 100290 പേർ സ്ത്രീകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.