വളപട്ടണം (കണ്ണൂർ): നീലേശ്വരത്ത് വഴിയാത്രക്കാരനായ വ്യാപാരിയെ ഇടിച്ചിട്ട് നിർത്ത ാതെപോയ കാറിൽനിന്ന് 1.45 കോടി രൂപ പിടിച്ചെടുത്തു. വ്യാഴാഴ്ച പുലർച്ച 5.30ന് നീലേശ്വരം ക രുവാച്ചേരിയിൽ പച്ചക്കറി വ്യാപാരി തമ്പാനെ (55)യാണ് കാർ ഇടിച്ചുവീഴ്ത്തിയത്. ഗുരുതര പ രിക്കേറ്റ ഇദ്ദേഹം പിന്നീട് മരിച്ചു.
സംഭവത്തെക്കുറിച്ച് നീലേശ്വരം പൊലീസ് മറ്റു സ്റ്റേഷനുകളിൽ വിവരം നൽകി. തുടർന്ന് നടന്ന പരിശോധനക്കിടെയാണ് വളപട്ടണം പൊലീസ് രാവിലെ 6.30ഓടെ കാറും ഇതിലുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശികളായ എസ്.ബി. കിഷോർ താൻജി (33), സാഗർ ബാലസോകിലാര (21) എന്നിവരെയും കസ്റ്റഡിയിലെടുത്തത്. കാസർകോട്ടുനിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വരുകയായിരുന്നു ഇവർ.
ഇതിനിടെ, പിടിയിലായവർക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് കണ്ണൂർ വിമാനത്താവളം കസ്റ്റംസ് അസി. കമീഷണർ ഇ. വികാസിന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് വളപട്ടണം പൊലീസ്-കസ്റ്റംസ് സംഘം കാർ പരിശോധിച്ചേപ്പാഴാണ് രേഖകളില്ലാത്ത പണം പിടികൂടിയത്.
പിറകിലെ സീറ്റിനടിയിൽ ഇന്ധനം നിറക്കുന്ന ടാങ്കിൽ പ്രത്യേകം നിർമിച്ച അറയിലായിരുന്നു പണം സൂക്ഷിച്ചത്. കൊയിലാണ്ടിയിലേക്കാണ് പണം കടത്തുന്നതെന്ന് പ്രതികൾ പറഞ്ഞു. ഝാർഖണ്ഡ് രജിസ്ട്രേഷനുള്ള കാറും പ്രതികളെയും നീലേശ്വരം പൊലീസിന് കൈമാറി.
നീലേശ്വരം രാജാറോഡിലെ ഐവ സൂപ്പര്‍ മാര്‍ക്കറ്റിലെ പച്ചക്കറിവ്യാപാരിയായ തമ്പാൻ കടയിേലക്ക് പോകുമ്പോഴാണ് അപകടം. സാവിത്രിയാണ് ഭാര്യ. മക്കള്‍: അരുണ്‍, അഖില്‍ (ഇരുവരും ഗള്‍ഫ്), അർച്ചന. മരുമക്കൾ: തുഷാര (എസ്.ബി.ഐ, നീലേശ്വരം), സൗമ്യ (ലാബ് ടെക്നീഷ്യൻ, ചായ്യോത്ത്). സഹോദരി: ജാനകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.