തിരുവനന്തപുരം: രണ്ട് വർഷത്തിനിടെ സർക്കാർ ജീവനക്കാർക്കെതിരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 150 ഗൗരവതരമായ കേസുകൾ. ഇതിൽ മുക്കാൽഭാഗത്തോളം ബലാത്സംഗം, പീഡനം, പോക്സോ കേസുകളിൽ ഉൾപ്പെട്ടവരാണ്. സ്കൂൾ അധ്യാപകർക്കെതിരെയും ജീവനക്കാർക്കെതിരെയുമാണ് പോക്സോ കേസുകളിലധികവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.ലിന്റോ ജോസഫ് എം.എൽ.എയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കണക്കുകൾ നിയമസഭയിൽ വെളിപ്പെടുത്തിയത്.
2022ൽ ആറ് അധ്യാപകർ പോക്സോ കേസുകളിൽ ഉൾപ്പെട്ടിരുന്നു. സ്കൂളുകളിലെ മറ്റ് ജീവനക്കാരും പോക്സോ കേസുകളിൽ പ്രതികളാണ്. മലപ്പുറത്ത് അധ്യാപകനെതിരെ ഒമ്പത് പോക്സോ കേസുകളുള്ളതായി പൊലീസ് അറിയിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു കുട്ടിയാണ് ആദ്യം പരാതി നൽകിയത്. അതിന് പിറകെയാണ് മറ്റുള്ളവരും പരാതിയുമായി രംഗത്തെത്തിയത്. വേഗത്തിലാണ് കേസിന്റെ അന്വേഷണം നീങ്ങുന്നതെന്ന് പൊലീസ് അറിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.