കൊച്ചി: നഗരത്തിലെ 15,000 ഓട്ടോറിക്ഷകൾ കൊച്ചി മെട്രോയുടെ ഭാഗമാകുന്നു. ഓട്ടോ തൊഴിലാളികളെ ഒരു കുടക്കീഴിൽ ഉൾപ്പെടുത്തി മെട്രോ സർവിസിന് ഫീഡറായി ഉപയോഗപ്പെടുത്തുന്ന രാജ്യത്തെ ആദ്യ പദ്ധതിയാണിത്. ഇതുസംബന്ധിച്ച ധാരണപത്രം കെ.എം.ആർ.എൽ ഓഫിസിൽ നടന്ന ചടങ്ങിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അധികൃതരും ഓട്ടോറിക്ഷ കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികളും ഒപ്പുെവച്ചു.
പദ്ധതിയുടെ ഭാഗമായി ഓട്ടോ തൊഴിലാളികളുടെ സൊസൈറ്റി രൂപവത്കരിക്കും. നഗരത്തിലെ യാത്ര സംസ്കാരത്തിൽ പൂർണമായി മാറ്റം വരുത്തുകയാണ് ലക്ഷ്യം. സൊസൈറ്റി രൂപവത്കരണം പൂർത്തിയായാൽ ഒരുമാസത്തിനകം സ്വൈപ്പിങ് സംവിധാനമുൾപ്പെടെ നടപ്പാക്കി പദ്ധതി ആരംഭിക്കാനാകും. പദ്ധതിയുടെ ഭാഗമായ ഷെയർ ഓട്ടോ സംവിധാനം ജനങ്ങൾക്ക് വളരെ ഉപയോഗപ്രദമാകും. ആദ്യ ഒന്നര കിലോമീറ്ററിന് 20 രൂപ എന്ന നിരക്കാകും ഈടാക്കുക. മൂന്നുപേർ കയറിയാൽ ഒരാൾക്ക് ഏഴുരൂപ, രണ്ടുപേർക്ക് 10 രൂപ വീതം എന്നിങ്ങനെയായിരിക്കും നിരക്ക്.
നഗരത്തിലെ പ്രധാന ഭാഗങ്ങളിൽനിന്ന് മെട്രോ സ്റ്റേഷനുകളിലേക്ക് ആെള എത്തിക്കാൻ ഓട്ടോ ഉപയോഗപ്പെടുത്തുന്ന രീതിയിലാണ് പദ്ധതി. മൊബൈൽ ആപ്ലിക്കേഷനാണ് മറ്റൊരു ആകർഷണം. ഇതുപയോഗിച്ച് സമീപത്ത് എവിടെയാണ് ഓട്ടോറിക്ഷ ലഭ്യമാകുക എന്ന് അറിയാനാകും. ഒാേട്ടാകളിൽ സ്വൈപ്പിങ് മെഷീനും സ്ഥാപിക്കും. കൊച്ചി വൺകാർഡ് ഇതിന് ഉപയോഗപ്പെടുത്താം. മെട്രോ ട്രെയിനുകളിൽ ടിക്കറ്റെടുക്കുന്നതിന് പുറമെ മറ്റ് സേവനങ്ങൾക്കും കാർഡിെൻറ ഉപയോഗം വ്യാപിപ്പിക്കുമെന്ന് കെ.എം.ആർ.എൽ എം.ഡി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.
പദ്ധതി സംബന്ധിച്ച് ഓട്ടോ ഡ്രൈവർമാർക്കും കുടുംബാംഗങ്ങൾക്കും പരിശീലനം നൽകും. പദ്ധതിയുടെ ഭാഗമായി 150ഓളം വൈദ്യുതി ഓട്ടോകൾ നിരത്തിലെത്തും. എ.പി.എം. മുഹമ്മദ് ഹനീഷിെൻറ സാന്നിധ്യത്തിൽ കൊച്ചി മെട്രോ പ്രതിനിധി തിരുമൺ അർജുനൻ, കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ എം.ബി. സ്യമന്തഭദ്രൻ, സൈമൺ ഇടപ്പള്ളി, രഘുനാഥ് പനവേലി, ബിനു വർഗീസ്, അഡ്വ. ടി.ബി. മിനി, എ.എസ്. അനിൽകുമാർ എന്നിവരാണ് ധാരണപത്രം ഒപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.