യുക്രെയ്ന്‍ രക്ഷാദൗത്യം: 166 മലയാളി വിദ്യാര്‍ഥികളെ കൂടി കേരളത്തിലെത്തിച്ചു

നെടുമ്പാശേരി: യുക്രെയിനിലെ സംഘര്‍ഷഭൂമിയില്‍ നിന്നും ഡല്‍ഹിയിലെത്തിയ 166 മലയാളി വിദ്യാര്‍ഥികളെക്കൂടി കേരളത്തിലെത്തിച്ചു. ഡല്‍ഹിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ എയര്‍ ഏഷ്യയുടെ ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇവരെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്.

109 ആണ്‍കുട്ടികളും 57 പെണ്‍കുട്ടികളും അടക്കം 166 വിദ്യാര്‍ഥികളാണുള്ളത്.

സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ന്നുള്ള യാത്രാ സൗകര്യവും ഒരുക്കി. തിരുവനന്തപുരത്തേക്കും കാസര്‍കോട്ടേക്കും ഇവര്‍ക്കായി ബസുകള്‍ സര്‍വീസ് നടത്തി.

വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. മറ്റ് വാഹന സൗകര്യങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്​.

Tags:    
News Summary - 166 more Malayalee students were brought to Kerala from Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.