കരിപ്പൂർ അപകടം: പെരിന്തൽമണ്ണയിൽ ചികിത്സയിലായിരുന്ന 17 പേർ ആശുപത്രി വിട്ടു

പെ​രി​ന്ത​ല്‍മ​ണ്ണ: ക​രി​പ്പൂ​ര്‍ വി​മാ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് പെ​രി​ന്ത​ല്‍മ​ണ്ണ​യി​ൽ ചി​കി​ത്സ​യി​ൽ ക​​ഴി​യു​ന്ന 22ൽ 17 ​പേ​ർ ആ​ശു​പ​ത്രി വി​ട്ടു. കിം​സ് അ​ല്‍ശി​ഫ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ഞ്ച്​ കു​ട്ടി​ക​ളു​ൾ​പ്പെ​ടെ 17 പേ​രാ​ണ് ചി​കി​ത്സ​ക്ക് ശേ​ഷം സ്വ​വ​സ​തി​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന തി​രു​വാ​ലി സ്വ​ദേ​ശി​യാ​യ ശ്രീ​വി​ഹാ​റി​ല്‍ അ​ര​വി​ന്ദാ​ക്ഷ​ന്‍ (68) ചി​കി​ത്സ​യി​ലി​രി​ക്കെ ഹൃ​ദ​യാ​ഘാ​തം വ​ന്ന്​ മ​രി​ച്ചി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ എം.​ഇ.​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മൂ​ന്നു​പേ​രും മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലു​ള്ള ര​ണ്ടു​പേ​രും ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മ​ഞ്ചേ​രി സ്വ​ദേ​ശി പ​ച്ചീ​രി വീ​ട്ടി​ല്‍ ഫാ​ത്തി​മ റ​ഹ്മ (24), കു​ലു​ക്ക​ല്ലൂ​ര്‍ കു​ളി​യി​ല്‍ മു​ര്‍ഷി​ദ ഷെ​റി​ന്‍ (21), ച​ന്ത​ക്കു​ന്ന് ക​ള​ത്തും പ​ടി​ക്ക​ല്‍ അ​ജ്മ​ല്‍ റോ​ഷ​ന്‍ (27), തി​രു​വാ​ലി സ്വ​ദേ​ശി​നി​യാ​യ ശ്രീ​വി​ഹാ​റി​ല്‍ സ​തി (50), കോ​ഴി​ക്കോ​ട് ക​രു​വാ​ന്‍കു​ഴി പ​ടി​പ്പൊ​റ്റ​ച്ചാ​ലി​ല്‍ ഫാ​ത്തി​മ സ​ന (13), മ​ല​പ്പു​റം ചെ​ട്ടി​പ്പ​ടി ന​ട​മ്മ​ല്‍ പു​തി​യ​ക​ത്ത് അ​ബ്​​ദു​റ​ഹ്മാ​ന്‍ കു​ട്ടി (47), ത​ല​ശ്ശേ​രി​പ്പാ​ടം മു​നീ​റ (42) മ​ക​ൻ മു​ഹ​മ്മ​ദ് സു​ഹൈ​ല്‍ (12) എ​ട​പ്പാ​ള്‍ ത​ട​വി​ല്‍ വ​ള​പ്പി​ല്‍ ന​ദീ​റ (24), അ​രി​യൂ​ര്‍ ഒ​സ​ര്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ശ​രീ​ഫ് (40), ഇ​രു​മ്പു​ഴി കൂ​ത്രാ​ട​ന്‍ റി​ഷാ​ന (25), കൂ​ത്രാ​ട​ന്‍ കെ​ന്‍വാ​ള്‍ ആ​യി​ഷ (ര​ണ്ട്), മൊ​റ​യൂ​ര്‍ അ​ത്തി​പ്പ​റ​മ്പി​ല്‍ ജ​സീ​ല (30), എ​ട​വ​ണ്ണ വ​ട​ക്ക​ന്‍ വീ​ട്ടി​ല്‍ ജ​സ (അ​ഞ്ച്), മു​ഹ​മ്മ​ദ് ഹ​സ്സ​ന്‍ (ഒ​ന്ന​ര), ച​ന്ത​ക്കു​ന്ന് ഷാ​ദി​യ ന​വാ​ല്‍ (27) ച​ന്ത​ക്കു​ന്ന് ചി​ട്ട​ങ്ങാ​ട​ന്‍ ആ​ദം ഫി​ർ​ദൗ​സ് (നാ​ല്) എ​ന്നി​വ​രാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്. 

Tags:    
News Summary - 17 people discharged from hospital after karippur plane crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.