തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളുടെ പൊതുആവശ്യങ്ങൾക്കായി സംസ്ഥാന സർക്കാർ നൽകുന്ന ജനറൽ പർപ്പസ് ഗ്രാന്റിൽ 185.68 കോടി രൂപകൂടി അനുവദിച്ചതായി മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. നവംബറിലെ വിഹിതമാണ് അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകൾക്ക് 131.77 കോടി, ബ്ലോക്ക് പഞ്ചായത്തുകൾക്ക് 8.95 കോടി, ജില്ലാ പഞ്ചായത്തുകൾക്ക് 6.30 കോടി, മുൻസിപ്പാലിറ്റികൾക്ക് 22.63 കോടി, കോർപറേഷനുകൾക്ക് 16.03 കോടി എന്നിങ്ങനെയാണ് ലഭിക്കുക.
ഈവർഷം തദ്ദേശ സ്ഥാപനങ്ങൾക്ക് 2244 കോടി രുപയാണ് സംസ്ഥാന സർക്കാർ ജനറൽ പർപ്പസ് ഗ്രാന്റായി നീക്കിവച്ചിട്ടുള്ളത്. പന്ത്രണ്ട് മാസ ഗഡുക്കളായി തുക നൽകുന്നു. ഇതിൽ എട്ടാമത്തെ ഗുഡവാണ് കൈമാറുന്നത്. ഇതോടെ ജനറൽ പർപ്പസ് ഗ്രാന്റിൽനിന്ന് 1496 കോടി രുപ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.