1961ലെ തെരഞ്ഞെടുപ്പ് പ്രചാരണ നോട്ടീസ്

വിസ്മയമായി 1961ലെ കുറ്റിപ്പുറം ഉപതെരഞ്ഞെടുപ്പ്​ നോട്ടീസ്

തിരുനാവായ: കുറ്റിപ്പുറം ഉപതെരഞ്ഞെടുപ്പിൽ മുസ്​ലിം ലീഗി​​െൻറ തെരഞ്ഞെടുപ്പ് പ്രചാരണ ഉദ്ഘാടനത്തിനായി ഇറക്കിയ ആറ്​ പതിറ്റാണ്ട് മുമ്പത്തെ നോട്ടീസ് വിസ്മയം പകരുന്നു.

വേങ്ങരയിൽ നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പട്ടം താണു പിള്ളയാണ്. അധ്യക്ഷൻ അബ്​ദുറഹ്മാൻ ബാഫഖി തങ്ങളും.

പി.എം.എസ്.എ. പൂക്കോയ തങ്ങൾ, അരങ്ങിൽ ശ്രീധരൻ, എം.എൽ.എമാരായ കെ. മൊയ്തീ​ൻ കുട്ടി ഹാജി, ഹസൻ ഗനി, പി. അബ്​ദുൽ മജീദ് തുടങ്ങിയരെല്ലാം സംബന്ധിക്കുന്നുണ്ട്.

കോഴിക്കോട് ചന്ദ്രിക പ്രസിൽ നിന്നടിച്ച നോട്ടീസ് പരിസ്ഥിതി പ്രവർത്തകനും മാമാങ്ക സ്മാരകങ്ങളുടെ കെയർടേക്കറുമായ ചിറക്കൽ ഉമ്മറി​െൻറ ശേഖരത്തിൽ നിന്നാണ് ലഭിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.