എൽ.ഡി.എഫും യു.ഡി.എഫും സമീപിച്ചിട്ടുണ്ട്​; രാഷ്​ട്രീയത്തിലേക്കില്ല - കുര്യൻ ജോസഫ്​

ന്യൂഡൽഹി: ലോക്​സഭാ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി രാഷ്​ട്രീയത്തിലേക്ക്​ പ്രവേശിക്കുമെന്ന അഭ്യൂഹങ്ങളെ തള ളി സുപ്രീംകോടതി മുൻ ജഡ്​ജി കുര്യൻ ജോസഫ്​. നിലവിൽ കേരളത്തിൽ നിന്ന്​ തെരഞ്ഞെടുപ്പിൽ മത്​സരിക്കാൻ തനിക്ക്​ താ ത്​പര്യമി​െല്ലന്ന് ന്യൂസ്​​ 18ന്​ നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്​തമാക്കി.

കഴിഞ്ഞ നവംബറിൽ സുപ്രീംകോടതി ജഡ്​ജി സ്​ഥാനത്തു നിന്ന്​ വിരമിച്ച ശേഷം തന്നെ എൽ.ഡി.എഫും യു.ഡി.എഫും സമീപിച്ചിരുന്നു. എന്നാൽ താൻ കക്ഷി രാഷ്​ട്രീയത്തിന്​​ തലവെക്കില്ലെന്ന്​ അവരെ അറിയിച്ചിട്ടുണ്ടെന്നും കുര്യൻ ജോസഫ്​ പറഞ്ഞു.

കോട്ടയം, എറണാകുളം, തൃശൂർ, ചാലക്കുടി എന്നിവിടങ്ങളിൽ എവിടെ നിന്ന്​ മത്​സരിക്കാനാണ്​ താത്​പര്യമെന്ന്​ പലരും അന്വേഷിച്ചിട്ടുണ്ട്​. എന്നാൽ മണ്ഡലമല്ല, ത​​​െൻറ താത്​പര്യമാണ്​ പ്രസക്​തം എന്നായിരുന്നു മറുപടിയെന്നും ജസ്​റ്റിസ്​ ജോസഫ്​ പറഞ്ഞു.

രാഷ്​ട്രീയ പാർട്ടികൾക്ക്​ എന്താണ്​ ഇത്ര താത്​പര്യമെന്ന ചോദ്യത്തിന്​ ജനങ്ങൾ തന്നെ ഇഷ്​ടപ്പെടുന്നതു കൊണ്ടായിരിക്കാം എന്ന്​ അദ്ദേഹം മറുപടി നൽകി. ത​​​െൻറ നിലപാടുകളെ ജനങ്ങൾ ഇഷ്​ടപ്പെടുന്നു. ആ നിലപാടുകളെ അഭിനന്ദിക്കുന്നു. അതാകാം രാഷ്​ട്രീയ പാർട്ടികളെ തന്നിലേക്ക്​ അടുപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിരമിച്ച ശേഷം നിയമസഹായങ്ങൾ ആവശ്യമുള്ളവർക്കായി പ്രവർത്തിക്കുകയാണ്​ ജസ്​റ്റിസ്​ കുര്യൻ ജോസഫ്​.

Tags:    
News Summary - 2-MIN READ Congress and Left Approached Me to Contest, Justice Kurian Joseph - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.