കൊച്ചി: സ്വകാര്യ ബസിടിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതിക്ക് രണ്ട് വർഷം തടവുശിക്ഷ. ഇടുക്കി പുന്നക്കുഴിയിൽ വീട്ടിൽ മജേഷിനെയാണ് (36) എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എൽദോസ് മാത്യു ശിക്ഷിച്ചത്.
അശ്രദ്ധമായി വാഹനമോടിച്ചതിന് രണ്ട് മാസവും മനഃപൂർവമല്ലാത്ത നരഹത്യക്ക് രണ്ട് വർഷം തടവുമാണ് ശിക്ഷ.
2015ഏപ്രിൽ 12ന് വൈറ്റിലയിലായിരുന്നു അപകടം. പറവൂർ സ്വദേശി വിമൽ കുമാറിെൻറ 14 വയസ്സുള്ള മകൾ അനുഗ്രഹയാണ് മരിച്ചത്.
സിഗ്നലിൽ അശ്രദ്ധമായി ബസ് എടുത്തതാണ് അപകടത്തിനിടയാക്കിയത്. ഇടപ്പള്ളി ട്രാഫിക് പൊലീസാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ കെ.എച്ച്. അൻസാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.