രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷ 

ക്ഷേത്ര മാതൃകയിൽ രൂപംമാറ്റിയ ഓട്ടോറിക്ഷ മോട്ടോർ വാഹനവകുപ്പ് പിടികൂടി

ശബരിമല: ശബരിമല ദർശനത്തിനെത്തിയ തീർഥാടക സംഘം സഞ്ചരിച്ച രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷ മോട്ടോർ വാഹനവകുപ്പ് അധികൃതർ പിടികൂടി. ക്ഷേത്രത്തിന്‍റെ മാതൃകയിൽ രൂപംമാറ്റിയ ഓട്ടോറിക്ഷയാണ് പിടികൂടിയത്.

അടൂർ ഏഴംകുളം സ്വദേശി മനീഷും സുഹൃത്തുക്കളായ നാലുപേരുമാണ് രൂപമാറ്റം വരുത്തിയ ഓട്ടോയിൽ സഞ്ചരിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചക്ക് ളാഹയ്ക്ക് സമീപം ചെളിക്കുഴിയിൽ വെച്ചാണ് വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. 

 

വാഹനത്തിന്റെ പെർമിറ്റ്, ഫിറ്റ്നസ് ഉൾപ്പെടെ റദ്ദാക്കി. 5000 രൂപ പിഴയും ഈടാക്കി. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ കണ്ടെത്തി കോടതി നിർദേശപ്രകാരമുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. 

Tags:    
News Summary - Modified auto taken custody by motor vehicle department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.