ശബരിമല: ആന എഴുന്നള്ളിപ്പ് നിയന്ത്രണങ്ങൾക്ക് കേരള ഹൈകോടതി ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ സ്റ്റേ ചെയ്ത സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് തിരുവമ്പാടി ദേവസ്വം. പൂര പ്രേമികളുടെ വിജയമാണ് സുപ്രീം കോടതി വിധിയെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ പറഞ്ഞു. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
ഹൈകോടതി നിർദ്ദേശങ്ങൾ ദേവസ്വങ്ങളുടെ മാത്രം പ്രശ്നമല്ല. മറിച്ച് വാദ്യകലാകാരന്മാർ മുതൽ ബലൂൺ കച്ചവടക്കാരെ വരെ ബാധിക്കുന്ന ഒന്നാണ്. ഗുരുവായൂർ ദേവസ്വം എടുത്ത തീരുമാനം സ്വാഭാവികമാണ്. അവർ ഒരു ചട്ടക്കൂടിൽ നിൽക്കുന്നവരാണ്. ഉത്സവങ്ങളും വേലകളും പൂരവും നന്നായിട്ട് നടത്താൻ സാധിക്കണം. ഈ ആവശ്യത്തിൽ എല്ലാവരും ഒത്തൊരുമിച്ച് നിന്നതിൽ തിരുവമ്പാടി ദേവസ്വത്തിന് നന്ദിയുണ്ടെന്നും ഗിരീഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.