സിൽവർ ലൈനിന് ഇരുവശത്തുമായി 20 മീറ്റർ ബഫർ സോൺ -കെ. റെയിൽ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് ഏറ്റെടുക്കുന്ന ഭൂമിയുടെ ഇരുവശത്തും 10 മീറ്റർ വീതം മൊത്തം 20 മീറ്റർ ബഫർ സോൺ (നിർമാണ വിലക്ക്) ഉണ്ടായിരിക്കുമെന്ന് സ്ഥിരീകരിച്ച് കെ. റെയിൽ. ബഫർ സോൺ സംബന്ധിച്ച് മന്ത്രി സജി ചെറിയാനും കെ റെയിൽ എം.ഡി അജിത് കുമാറും വ്യത്യസ്ത അഭിപ്രായങ്ങൾ പങ്കുവെച്ചതിന് പിന്നാലെയാണ് വിഷയത്തിൽ വ്യക്തത വരുത്തി കെ റെയിൽ അധികൃതർ തന്നെ രംഗത്തെത്തിയത്.

പാളത്തിന്റെ ഇരുവശത്തും 10 മീറ്റർ വീതം ആകെ 20 മീറ്ററാണ് ബഫർ സോൺ ഉണ്ടാവുക. ഈ 10 മീറ്ററിൽ ആദ്യ 5 മീറ്ററിൽ ഒരുവിധത്തിലുള്ള നിർമാണ പ്രവർത്തനങ്ങളും അനുവദിക്കില്ല. ബാക്കി അഞ്ചു മീറ്ററിൽ മുൻകൂർ അനുമതി വാങ്ങി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താമെന്നും കെ. റെയിലിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിൽ വ്യക്തമാക്കുന്നു.

അതേസമയം, സിൽവർ ലെൻ ഡി.​പി.​ആ​റി​ന്‍റെ ഭാ​ഗ​മാ​യ എ​ക്സി​ക്യൂ​ട്ടി​വ്​ ​ സ​മ്മ​റി പ്ര​കാ​രം ബ​ഫ​ർ സോ​ൺ 30 മീ​റ്റ​റാ​ണ്. എ​ന്നാ​ൽ, വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കെ​-​റെ​യി​ൽ എം.​ഡി വി. ​അ​ജി​ത്​​കു​മാ​ർ വി​ശ​ദീ​ക​രി​ച്ച​ത്​​ പ​ത്ത്​ മീ​റ്റ​റാ​ണ്​​ ബ​ഫ​ർ സോ​ണെ​ന്നാ​ണ്. വി​വ​രാ​വ​​കാ​​ശ നി​യ​മ​പ്ര​കാ​രം ന​ൽ​കി​യ ചോ​ദ്യ​ത്തി​ന്​ സ​മ​ര​സ​മി​തി​ക്ക്​ ന​ൽ​കി​യ മ​റു​പ​ടി​യി​ൽ കെ-​റെ​യി​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്​​ ബ​ഫ​ർ സോ​ൺ 15 മീ​റ്റ​റെ​ന്നാ​ണ്. കാ​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ​യൊ​ക്കെ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ബ​ഫ​ർ സോ​ണേ ഇ​ല്ലെ​ന്നാ​യി​രു​ന്നു മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ നി​ല​പാ​ട്. പിന്നീട് ഇത് മന്ത്രി തിരുത്തി.

ഇ​രു വ​ശ​ങ്ങ​ളി​ലും 15 മീ​റ്റ​ർ വീ​ത​മാ​ണെ​ന്നാ​ണ്​ എ​ക്സി​ക്യൂ​ട്ടി​വ്​ സ​മ്മ​റി​യി​ൽ പറയുന്ന 30 മീ​റ്റ​ർ. ​അ​ങ്ങ​നെ​യെ​ങ്കി​ൽ എം.​ഡി വാ​ർ​ത്ത സ​മ്മേ​ള​ന​ത്തിലും ​കെ റെയിൽ ഇപ്പോൾ ഫേസ്ബുക് പോസ്റ്റിലും പ​റ​യുന്ന 10 മീ​റ്റ​റെ​ന്ന​ത്​ എ​ന്തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലെ​ന്ന് ചോ​ദ്യ​മു​യ​രു​ന്നു. ബ​ഫ​ർ സോ​ണി​ലെ അ​വ്യ​ക്ത​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളോ​ട്​ ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ എം.​ഡി വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു മ​ന്ത്രി പി. ​രാ​ജീ​വി​​ന്‍റെ പ്ര​തി​ക​ര​ണം.

ബ​ഫ​ര്‍ സോ​ണ്‍ പ്ര​ദേ​ശ​ത്താ​ണ് നി​ര്‍മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ​ക്ക്​ വി​ല​ക്കും നി​യ​ന്ത്ര​ണ​വും ബാ​ധ​ക​മാ​കു​ന്ന​ത്. എം.​ഡി പ​റ​ഞ്ഞ​ത്​ പ്ര​കാ​രം ആ​ദ്യ​ത്തെ അ​ഞ്ച്​ മീ​റ്റ​റി​ൽ നി​ർ​മാ​ണ​ങ്ങ​ളൊ​ന്നും പാ​ടി​ല്ല. അ​ടു​ത്ത അ​ഞ്ച്​ മീ​റ്റ​റി​ൽ അ​നു​മ​തി​യോ​ടെ നി​ർ​മാ​ണ​മാ​കാം. എ​ന്നാ​ൽ, ഈ ​ഭൂ​മി​ക്ക്​ ന​ഷ്ട​പ​രി​ഹാ​ര​മി​ല്ലെ​ന്ന​താ​ണ്​ ഉ​ട​മ​ക​ളെ വെ​ട്ടി​ലാ​ക്കു​ന്ന​ത്. ഇ​വ വി​ൽ​ക്കാ​നും ക​ഴി​യി​ല്ല. അ​ഞ്ചു​മീ​റ്റ​ർ പ​രി​ധി​യി​ൽ കെ​ട്ടി​ട​മു​ണ്ടെ​ങ്കി​ൽ പൊ​ളി​ക്കേ​ണ്ട, പ​ക്ഷേ പു​തു​ക്കി​പ്പ​ണി​യാ​ൻ അ​നു​വാ​ദം ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ്​ കെ-​റെ​യി​ലി​ന്‍റെ നി​ല​പാ​ട്.

ഇന്ത്യൻ റെയിൽവേ ലൈനുകൾക്ക് ഭാവി വികസന പ്രവർത്തനങ്ങൾ മുൻനിർത്തി ഇരുവശത്തും 30 മീറ്റർ ബഫർ സോൺ ഏർപ്പെടുത്താറുള്ള കാര്യവും കെ റെയിൽ ചൂണ്ടിക്കാട്ടി. ഈ പ്രദേശത്ത് കെട്ടിട നിർമാണം പോലുള്ള കാര്യങ്ങൾക്ക് റെയിൽവേയുടെ അനുമതി വാങ്ങണം. ​ദേശിയപാതകളിൽ നിലവിൽ 5 മീറ്റർ നിർമ്മാണ പ്രവർത്തന വിലക്കുണ്ട്. സംസ്ഥാന പാതകളിൽ ഇത്തരം നിർമാണ നിയന്ത്രണം 3 മീറ്റർ ആണെന്നും -കെ റെയിൽ വ്യക്തമാക്കുന്നു. 

Tags:    
News Summary - 20 mtr Buffer Zone for Silver Line -K Rail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.