തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷ നടത്തിപ്പിനുള്ള 20 കേന്ദ്രങ്ങൾ രോഗതീവ്രതയുള്ള കെണ്ടയിൻമെൻറ് സോണിൽ. ഇവിടെ ബദൽ പരീക്ഷ കേന്ദ്രം കണ്ടെത്താൻ വിദ്യാഭ്യാസവകുപ്പ് ശ്രമം നടത്തിവരികയാണ്. ബദൽ കേന്ദ്രങ്ങൾ സാധ്യമാകാത്ത കേന്ദ്രങ്ങളിലെ പരീക്ഷ മാറ്റിവെക്കാനും ഇവിടത്തെ വിദ്യാർഥികൾക്ക് സേ പരീക്ഷക്കൊപ്പം െറഗുലർ അവസരം നൽകാനുമാണ് ആലോചന.
ആരോഗ്യവകുപ്പിെൻറ കൂടെ അഭിപ്രായം പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. കണ്ടെയിൻമെൻറ് സോണിൽ ഏറ്റവും കൂടുതൽ പരീക്ഷ കേന്ദ്രം വയനാട്ടിലാണ്, 20ൽ 14ഉം. ഇവിടെ ബദൽ കേന്ദ്രങ്ങൾ ഒരുക്കുന്നത് കടുത്ത വെല്ലുവിളിയാണ്. ശനിയാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ ജില്ലാ ഒാഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൊല്ലത്ത് മൂന്ന് പരീക്ഷകേന്ദ്രങ്ങൾ കെണ്ടയിൻമെൻറ് സോണിലുണ്ട്.
കാസർകോട്, പാലക്കാട്, കട്ടപ്പന എന്നിവിടങ്ങളിൽ ഒന്നുവീതം പരീക്ഷകേന്ദ്രങ്ങളും കെണ്ടയിൻമെൻറ് സോണുകളിലാണ്. കെണ്ടയിൻമെൻറ് സോണുകളിൽ പരീക്ഷ പാടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത് മറികടന്ന് ഇവിടെ പരീക്ഷ നടത്താനാകില്ല. രോഗബാധിതരുടെ എണ്ണത്തിൽ ദിവസവും വർധന വരുന്ന സാഹചര്യത്തിൽ പരീക്ഷ ദിവസമെത്തുേമ്പാഴേക്ക് കെണ്ടയിൻമെൻറ് സോണിൽ അകപ്പെടുന്ന കേന്ദ്രങ്ങളുടെ എണ്ണം കൂടുമോ എന്ന ആശങ്കയും വിദ്യാഭ്യാസവകുപ്പിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.